Latest NewsJobs & Vacancies

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അവസരം

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അവസരം. അപ്രന്റിസ്ഷിപ്പ് തസ്തികയിലേക്ക് ഇപ്പോൾ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കും, ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. ബിരുദത്തലത്തിൽ 72 ഒഴിവുകളും ഡിപ്ലോമക്കാര്‍ക്ക് 100 ഒഴിവുകളുമാണുള്ളത്.

കാറ്റഗറി I -ഗ്രാജുവേറ്റ് അപ്രന്റിസ്
യോഗ്യത ; അനുബന്ധ ട്രേഡില്‍ അംഗീകൃത എന്‍ജിനീയറിങ് ബിരുദം
സ്‌റ്റൈപ്പെന്‍ഡ് : 8000 രൂപ

കാറ്റഗറി II ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ്

യോഗ്യത: അനുബന്ധ ട്രേഡില്‍ അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമ.
സ്‌റ്റൈപ്പെന്‍ഡ് : 7000 രൂപ

അപ്രന്റിസ്ഷിപ്പ് നിയമത്തിലെ ചട്ടങ്ങള്‍ പ്രകാരം തിരഞ്ഞെടുക്കുന്നവർക്ക് ഒരുവര്‍ഷമാണ് പരിശീലന കാലാവധി.മുന്‍പ് അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. കൂടാതെ അപേക്ഷിക്കാൻ തയാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്‌കീമില്‍ രജിസ്റ്റര്‍ചെയ്തിരിക്കണം

അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക ;ഷിപ്പ് യാര്‍ഡ്‌,ഷിപ്പ് യാര്‍ഡ്‌ 2

അവസാന തീയതി: ഓഗസ്റ്റ് 31

shortlink

Related Articles

Post Your Comments

Related Articles


Back to top button