KeralaJobs & VacanciesLatest News

14 ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി യോ​ഗം 14 ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ ലക്ച്ചറർ ഇ​ൻ ആ​ർ​ക്കി​ടെ​ക്ച​ർ, ഗ​വ. ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ റേ​ഡി​യോ​ഗ്രാ​ഫ​ർ ഗ്രേഡ് 2, കേ​ര​ള മി​ന​റ​ൽ​സ്​ ആ​ൻ​ഡ്​ മെ​റ്റ​ൽ​സ്​ ലി​മി​റ്റ​ഡി​ൽ ജൂ​നി​യ​ർ അ​ന​ലി​സ്​​റ്റ്​ തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലാ​ണ്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കു​ക.

എ​ൻ.​സി.​സി സൈ​നി​ക ക്ഷേ​മ വ​കു​പ്പി​ൽ എ​ൽ.​ഡി ക്ല​ർ​ക്ക് വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്ക് മാ​ത്രം, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​റ​ബി​ക് ജൂ​നി​യ​ർ ടീ​ച്ച​ർ ത​സ്​​തി​ക​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തും. മി​ന​റ​ൽ ആ​ൻ​ഡ്​ മെ​റ്റ​ൽ​സ്​ ലി​മി​റ്റ​ഡി​ൽ ഡ്രൈവർ ഗ്രേഡ് 2 റാ​ങ്ക് ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. സൈ​നി​ക ക്ഷേ​മ​വ​കു​പ്പി​ൽ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി.ഗ്രേഡ് 2, പൊ​തു​ഭ​ര​ണ വ​കു​പ്പി​ൽ ഡി​വി​ഷ​ന​ൽ അ​ക്കൗ​ണ്ട​ൻ​റ് ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ക്ക്​ മു​ന്നോ​ടി​യാ​യു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

എ​ൻ.​സി.​സി, സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ ലാ​സ്​​റ്റ്​ ഗ്രേഡ് സ​ർ​വ​ൻ​​റ്​, ഹൈേ​ഡ്രാ​ഗ്രാ​ഫി​ക് സ​ർ​വേ വിം​ഗി​ൽ സീ​മാ​ൻ എ​ന്നി​വ​യി​ൽ ഒ.​എം.​ആ​ർ പ​രീ​ക്ഷ​യും വി​വി​ധ​വ​കു​പ്പു​ക​ളി​ൽ സ​ർ​ജ​ൻ ത​സ്​​തി​ക​യി​ലേ​ക്ക് ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യും ന​ട​ത്തും. വി​വി​ധ ക​മ്പ​നി/​കോ​ർ​പ​റേ​ഷ​ൻ/​ബോ​ർ​ഡി​ലെ സി.​എ ഗ്രേഡ് 2 റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്നും സ​മ്മ​ത​പ​ത്രം വാ​ങ്ങി​യ​ശേ​ഷം ‘ട്രി​ഡ’​യി​ൽ സി.​എ ഗേ​ഡ് 2 ത​സ്​​തി​ക​യി​ലെ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ നി​ക​ത്തും.

സ്​​റ്റേ​റ്റ്​ ഫി​ലിം ഡെവലപ്മെന്റ് കോ​ർ​പ​റേ​ഷ​നി​ൽ ഗേ​റ്റ് കീ​പ്പ​ർ ത​സ്​​തി​ക​യി​ലെ ഒ​ഴി​വു​ക​ൾ വി​വി​ധ ക​മ്പ​നി/​കോ​ർ​പ​റേ​ഷ​ൻ/​ബോ​ർ​ഡി​ലെ ലാ​സ്​​റ്റ്​ ഗ്രേഡ് റാ​ങ്ക് പ​ട്ടി​ക​യി​ൽ നി​ന്നും സ​മ്മ​ത​പ്ര​തം വാ​ങ്ങി​യ​ശേ​ഷം നി​ക​ത്തും. ഡി.​എ​ച്ച്.​ഐ.​സി യോ​ഗ്യ​ത കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ആ​രോ​ഗ്യ വ​കു​പ്പി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ ഗ്രേഡ് 2 (പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം) ത​സ്​​തി​ക​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് ച​ട്ടം ഭേ​ദ​ഗ​തി​ചെ​യ്യ​ണ​മെ​ന്ന് സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. ഉ​ത്ത​ര​വ് ല​ഭി​ച്ച​ശേ​ഷം വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button