Latest NewsNewsIndiaInternational

അഫ്ഗാനിന്‍റെ ആധുനികവത്ക്കരണത്തിൽ ഇന്ത്യയ്ക്ക് വഹിക്കാവുന്നത് വലിയ പങ്ക്; അമേരിക്ക

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാന്‍റെ ആധുനികവത്കരണത്തിൽ ഇന്ത്യയ്ക്ക് വഹിക്കാവുന്നത് വലിയ പങ്കാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. അഫ്ഗാനിന്‍റെ രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങൾക്കായി അമേരിക്ക മുൻകൈയ്യെടുക്കമ്പോൾ അതിനോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ഇന്ത്യയ്ക്കാകും. അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കണമെങ്കിൽ രാജ്യത്തെ വിവിധ മേഖലകളിൽ ഉടച്ചുവാർക്കലുകൾ അത്യന്താപേക്ഷിതമാണെന്നും ടില്ലേഴ്സൺ കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാന് കോടികളുടെ സഹായം ഇപ്പോൾ തന്നെ ഇന്ത്യ നൽകുന്നുണ്ടെന്നും ടില്ലേഴ്സൺ പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുതിയ അഫ്ഗാൻ നയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, അഫ്ഗാൻ ആധുനികവത്കരണത്തിലെ ഇന്ത്യൻ പങ്കിനേക്കുറിച്ച് ടില്ലേഴ്സൺ സൂചിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button