USALatest NewsNewsInternational

അമേരിക്കയില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായി

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമായി. ഗ്രേറ്റ്​ അമേരിക്കന്‍ എക്ലിപ്​സ്​ എന്ന്​ വിളിക്കപ്പെട്ട ഗ്രഹണം അല്‍പനേരത്തേക്ക് 14 സംസ്​ഥാനങ്ങളെ പൂര്‍ണമായും ഇരുട്ടിലാക്കി.

സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയുന്ന അത്യപൂര്‍വ പ്രതിഭാസമാണ് തിങ്കളാഴ്ച അമേരിക്കയെ ഇരുട്ടിലാക്കിയത്. നട്ടുച്ചയ്ക്ക് പോലും നഗരങ്ങള്‍ ഇരുട്ടിലായി. ചിലയിടങ്ങളില്‍ ഭാഗികമായും സൂര്യഗ്രഹണം ദൃശ്യമായി. രണ്ടു മിനിറ്റ് വരെ നീണ്ട ഗ്രഹണത്തെ തുടര്‍ന്ന്​ അമേരിക്കയിലുടനീളം അന്തരീക്ഷ മര്‍ദം താഴ്​ന്നു.

അമേരിക്ക രൂപീകരിച്ചതിനു ശേഷം (1776) ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണഗ്രഹണമാണ് ഇത്. അമേരിക്കന്‍ ചരിത്രത്തിലെയും ഏറ്റവും വലിയ സൂര്യഗ്രഹണം കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button