KeralaLatest NewsNewsIndia

ചരിത്രവിധിയില്‍ ഭാഗമായ ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ നീതി ബോധത്തെ പ്രകീര്‍ത്തിച്ച്‌ അഡ്വ.എ.ജയശങ്കര്‍

കൊച്ചി: മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ചരിത്ര ഉത്തരവ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇറക്കിയിരുന്നു. കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിലുള്ള അഞ്ചില്‍ മൂന്നു പേരും മുത്തലാഖിനെതിരെയാണ് വിധിയെഴുതിയത്. മുത്തലാഖ് നിയമവിരുദ്ധം തന്നെയാണ് എന്ന നിലപാടിലാണ് മലയാളിയായ ജസ്റ്റീസ് കുര്യന്‍ ജോസഫ് വിധി എഴുതിയത്. ചരിത്രവിധിയുടെ ഭാഗമായ ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ നീതി ബോധ്െതത പ്രകീര്‍ത്തിച്ച്‌ അഡ്വ.എ.ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ് മലയാളീ സമൂഹം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മുത്തലാഖ് അനിസ്ലാമികവും വിവേചനപരവും തദ്വാരാ ഭരണഘടനാവിരുദ്ധവും ആണെന്ന് സുപ്രീംകോടതി വിധികല്പിച്ചു. 1400കൊല്ലമായി നിലനില്ക്കുന്ന ഒരു സമ്ബ്രദായം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ചീഫ്ജസ്റ്റിസ് ഖെഹാറിനും ഭരണഘടനാ ബെഞ്ചിലെ ഏക മുസ്ലിം അംഗം അബ്ദുല്‍ നസീറിനും മനസ്സുവന്നില്ല. പാര്‍ലമെന്റ് നിയമം ഉണ്ടാക്കട്ടെ എന്നാണ് അവര്‍ നിര്‍ദേശിച്ചത്.
എന്നാല്‍, മുസ്ലിം സ്ത്രീകളെ പാര്‍ലമെന്റിന്റെ ദയാദാക്ഷണ്യങ്ങള്‍ക്കു വിട്ടുകൊടുക്കാന്‍ നമ്മുടെ താന്നിപ്പുഴക്കാരന്‍ കുര്യന്‍ ജോസഫും മറ്റു രണ്ടു നീതിമാന്മാരും തയ്യാറായില്ല. വെട്ടൊന്ന്, മുറി രണ്ട്. അങ്ങനെ മുത്തലാഖ് ചരിത്രമായി. കേരള ഹൈക്കോടതി ജഡ്ജി ആയിരിക്കുമ്ബോള്‍, ജസ്റ്റിസ് ഹരൂണ്‍ അല്‍ റഷീദുമൊത്ത് ഇതുപോലെ ഒരു വിധി കുര്യന്‍ ജോസഫ് പാസാക്കിയിരുന്നു. ഡോ.എംഎന്‍ കാരശ്ശേരി ‘ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹര്‍ജി’ എന്ന പുസ്തകം സമ്മാനിക്കുകയും ചെയ്തു. പാകിസ്ഥാന്‍ 1961ല്‍ മുത്തലാഖ് നിരോധിച്ചു. അവിടെ അന്ന് ജനറല്‍ അയൂബ്ഖാന്റെ പട്ടാളഭരണം ആയിരുന്നു. ഇവിടെ ജനാധിപത്യവും മതേതരത്വവും ആയതുകൊണ്ട് മുത്തലാഖ് ഇത്രയുംകാലം നിലനിന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫിനെ ഇന്ത്യന്‍ അയൂബ്ഖാന്‍ എന്നോ, കുറഞ്ഞപക്ഷം ഒരു താന്നിപ്പുഴ അയൂബ്ഖാന്‍ എന്നെങ്കിലുമോ വിളിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button