Latest NewsNewsInternational

ഒരു രൂപ നോട്ടുകള്‍ കൊണ്ട് കാർ വാങ്ങാനെത്തി

ബെയ്ജിങ്: ഒരു രൂപ നോട്ടുകള്‍ കൊണ്ട് കാർ വാങ്ങാനെത്തി. കേൾക്കുമ്പോൾ കൗതുകമുണർത്തുമെങ്കിലും അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് ചൈനയില്‍. ഹോണ്ട ഷോറൂം ജീവനക്കാര്‍ കാര്‍ വാങ്ങാനെത്തിയ യുവതി നല്‍കിയ ഫുള്‍ പെയ്‌മെന്റ് കണ്ട് അല്‍പ്പം അമ്പരന്നു. ഇവര്‍ നാല്ചാക്ക് നിറയെ പണവുമായാണ്ഷോറൂമിലേക്കെത്തിയത്. അതും 1,30000 യുവാന്‍(12.5ലക്ഷം രൂപ) മൂല്യമുള്ള ഒരു യുവാന്റെ നോട്ടുകെട്ടുകള്‍.

നാല് ചാക്കിലേയും പണം 20 ജീവനക്കാര്‍ ചേര്‍ന്ന് രണ്ടര മണിക്കൂര്‍ കൊണ്ടാണ് എണ്ണിത്തിട്ടപ്പെടുത്തിയത്. ഷോറൂം ജീവനക്കാര്‍ക്ക് പുറമേ കാര്‍ മെക്കാനിക്കുകളേയും കൂടെ കൂട്ടിയാണ് ഈ ‘എണ്ണല്‍ പണി’ പൂര്‍ത്തിയാക്കിയത്. ‘ചെറിയ തുകകളായി കാര്‍ പേയമെന്റ് നടത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചാണ് അവര്‍ ഞങ്ങളെ വിളിച്ചതെന്ന് ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഹോണ്ട കാര്‍ ഷോറൂം മാനേജര്‍ പറയുന്നു. പറ്റുമെന്ന് താന്‍ ഉറപ്പും നല്‍കി. ഷോറൂമിലെത്തി അവര്‍ ജീവനക്കാരോട് തന്റെ കാര്‍ തുറന്ന് പണം എടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാര്‍ തുറന്ന ഞങ്ങള്‍ അമ്പരപ്പെട്ടു പോയി. നാല് ചാക്ക് നിറയെ പണമായിരുന്നു അവര്‍ കൊണ്ടു വന്നത്.

പിന്നെ മറ്റ് ജോലികളെല്ലാം മാറ്റിവച്ച് പണം എണ്ണിത്തിട്ടപ്പെടുത്തലായി എല്ലാവരുടേയും പ്രധാന പണി’. രണ്ട് ലക്ഷം യുവാന്റെ കാര്‍ വാങ്ങിയ അവര്‍ ബാക്കി പണം മൊബൈല്‍ ബാങ്കിംഗിലൂടെയും തന്നുവെന്നും മാനേജര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button