KeralaLatest NewsNews

കറുത്ത ഷർട്ടിട്ട് പോയ കുട്ടിയെ പോലീസ് തടഞ്ഞു നിർത്തി: കാരണം വിചിത്രം

കൊല്ലം: കറുത്ത ഷർട്ടിട്ട് ട്യൂഷന് പോയ വിദ്യാര്‍ത്ഥിയെ പോലീസ് തടഞ്ഞു നിർത്തിയതായി പരാതി. അതു വഴി യാത്ര തെയ്ത ആരോഗ്യമന്ത്രി കെകെ ശൈലജയെ കരിങ്കൊടി കാണിച്ചാലോ എന്ന് ആശങ്കയുള്ളതിനാലാണ് വിദ്യാർത്ഥിയെ തടഞ്ഞതെന്നാണ് പോലീസ് ഭാഷ്യം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ് യു ക്കാരും കരിങ്കൊടി കാണിക്കുന്നതിനിടെ ട്യൂഷന്‍ കഴിഞ്ഞ് എത്തിയ വിദ്യാര്‍ത്ഥിയെയും പൊലീസ് തടയുകയായിരുന്നു.

ട്യൂഷന്‍ കഴിഞ്ഞ് മൂന്നു വിദ്യാര്‍ത്ഥികള്‍ അതുവഴി വന്നത് ഈ രാഷ്ട്രീയ കോലാഹലങ്ങളൊന്നും അറിഞ്ഞിട്ടായിരുന്നില്ല. കറുപ്പ് ഷർട്ടിട്ട കുട്ടിയെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. കുട്ടി ട്യൂഷന്‍ കഴിഞ്ഞു വരികയാണെന്നു കരഞ്ഞുപറഞ്ഞിട്ടും പോലീസ് കാര്യമാക്കിയില്ല. നാല് മണിക്കൂറിനു ശേഷമാണ് കുട്ടിയെ പോലീസ് വിട്ടത്.

അതും കസ്റ്റഡിയിലെടുത്ത യൂത്തു കോൺഗ്രസ് കാരെ ജാമ്യത്തിലെടുക്കാൻ വന്ന നേതാക്കളുടെ കാരുണ്യത്താൽ. പൊലീസ് പിടിച്ചത് എന്തിനെന്നറിയാതിരുന്ന വിദ്യാര്‍ത്ഥിക്കും കാര്യം പിടികിട്ടിയത് പോലീസ് യൂത്തു കൊണ്ഗ്രെസ്സ് നേതാക്കളോട് സംഗതി വെളിപ്പെടുത്തിയപ്പോൾ മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button