Latest NewsInternationalGulfUncategorized

പ്രവാസികൾക്കൊരു സന്തോഷ വാർത്ത ; കുറഞ്ഞനിരക്കിലുള്ള ടിക്കറ്റ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ് ; പ്രവാസികൾക്കൊരു സന്തോഷ വാർത്ത വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞനിരക്കിലുള്ള ടിക്കറ്റ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഒാഗസ്റ്റ് 26നും 31നും ഇടയിൽ ബുക്ക് ചെയ്യുന്ന നിശ്ചിത ടിക്കറ്റുകളാണ് പ്രത്യേക നിരക്കിൽ ലഭിക്കുന്നതെന്നും സെപ്റ്റംബർ നാലു മുതൽ മാർച്ച് 24 വരെയുള്ള കാലയളവിൽ എപ്പോൾ വേണമെങ്കിലും യാത്ര ബുക്കു ചെയ്യാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.

യുഎഇയിൽ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ജയ്പൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് 279 യുഎഇ ദർഹവും,മസ്ക്കത്തിൽ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 30 ഒമാൻ റിയാലുമാണ് പ്രത്യേക നിരക്ക്. ഇത് കൂടാതെ സലാലയിൽ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 40 ഒമാൻ റിയാൽ ആണ് പ്രത്യേക നിരക്കും കമ്പനി നൽകുന്നു.

മറ്റു നിരക്കുകൾ ചുവടെ ചേർക്കുന്നു ;

ദമാം– കോഴിക്കോട്, മംഗളൂരു: 585 സൗദി റിയാൽ
കുവൈത്ത്–കോഴിക്കോട്, കൊച്ചി, മംഗളൂരു: 45 കുവൈത്തി ദിനാർ
ദോഹ– കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മുംബൈ: 409 ഖത്തർ ദിനാർ.
ബഹ്റൈൻ–കോഴിക്കോട്: 50 ബഹ്റൈൻ ദിനാർ.
ബഹ്റൈൻ–കൊച്ചി: 45 ബഹ്റൈൻ ദിനാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button