Latest NewsNewsGulf

മക്കയില്‍ ലോകത്തെ ഏറ്റവും വലിയ നടപ്പാത

ജിദ്ദ : മക്കയില്‍ ലോകത്തെ ഏറ്റവും വലിയ നടപ്പാതയുടെ നിർമാണം പൂര്‍ത്തിയാക്കി. മക്ക നഗരസഭയാണ് നിർമാണം നടത്തിയത്. ഈ വര്‍ഷത്തെ ഹജിന് മക്ക നഗരസഭ നടപ്പാക്കായി ഏറ്റവും സുപ്രധാന പദ്ധതിയാണിത്. 25 കിലോമീറ്റര്‍ നീളമാണ് ഈ പാതയ്ക്കുള്ളത്. അറഫയിലെ ജബലുറഹ്മയില്‍ നിന്ന് മുസ്ദലിഫ വഴി മിനായിലേക്കാണ് പാത. നൂതന സാങ്കേതിക, എന്‍ജിനീയറിംഗ് മാനദണ്ഡങ്ങളോടെയാണ് നടപ്പാത നിര്‍മിച്ചതെന്ന് മക്ക നഗരസഭയിലെ റോഡ് വിഭാഗം മേധാവി എന്‍ജിനീയര്‍ സുഹൈര്‍ സഖാത്ത് അറിയിച്ചു. പുണ്യസ്ഥലങ്ങളുടെ വിശുദ്ധിക്ക് അനുയോജ്യമായ നിരവധി കലാശില്‍പങ്ങളും നടപ്പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. ആകെ നാലു പാതകള്‍ അടങ്ങിയതാണ് ഇത്. ആദ്യ പാതക്ക് 5,100 മീറ്ററും രണ്ടാമത്തെ പാതക്ക് 7,580 മീറ്ററും മൂന്നാമത്തെ പാതക്ക് 7,556 മീറ്ററും നാലാമത്തെ പാതക്ക് 4,620 മീറ്ററും നീളമുണ്ട്.

തീര്‍ഥാടകര്‍ക്കു പുറമെ, വര്‍ഷം മുഴുവന്‍ വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശര്‍ക്കും ഈ നടപ്പാത ഉപയോഗിക്കുന്നതിന് സാധിക്കും. നടപ്പാതയില്‍ മുഴുവന്‍ ഇന്റര്‍ലോക് കട്ടകള്‍ പതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button