Latest NewsNewsBusiness

രാജ്യത്ത് ജിയോ ഫോണ്‍ തരംഗം : നാല് ദിവസം കൊണ്ട് 60 ലക്ഷം ബുക്കിംഗ് : മറ്റു ഫോണുകള്‍ക്ക് തിരിച്ചടി

 

മുംബൈ : രാജ്യത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച് ജിയോ ഫോണ്‍ തരംഗം. ജിയോ ഫോണ്‍ ബുക്കിങ് നാല് ദിവസം കൊണ്ട് 60 ലക്ഷം കടന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കനത്ത ബുക്കിങ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രതീക്ഷയ്ക്കപ്പുറത്തുള്ള ബുക്കിങ് ആണ് ലഭിച്ചത്.

ബുക്കിങ് ഇപ്പോള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും തുടരുന്ന കാര്യത്തില്‍ കമ്പനി പ്രതികരിച്ചിട്ടില്ല. നിലവില്‍ ബുക്ക് ചെയ്തവര്‍ക്ക് കൊടുത്തുതുടങ്ങിയ ശേഷമേ ബുക്കിങ് ഇനി തുടരാന്‍ സാധ്യതയുള്ളൂ. വെറും 4 ദിവസം കൊണ്ടാണ് ഇത്രയും ബുക്കിങ് നടന്നതെന്നതും ശ്രദ്ധേയമാണ്.

ജിയോയുടെ വെബ്‌സൈറ്റ് വഴിയും മൈജിയോ ആപ്പ് വഴിയും ഫോണ്‍ ബുക്ക് ചെയ്യാം. 500 രൂപ കൊടുത്തുവേണം ബുക്ക് ചെയ്യാന്‍. പിന്നീട് ഫോണ്‍ കയ്യിലെത്തുമ്പോള്‍ 1000 രൂപകൂടി നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button