Latest NewsKeralaNews

ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവിന്റെ ആത്മഹത്യ

അഹമ്മദാബാദ്: ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ബനാസ്കാണ്ഡാ ജില്ലയിലെ പാലന്‍പൂര്‍ സ്വദേശി അശോക് മൗലാനയാണ് ആത്മഹത്യ ചെയ്തത്. താന്‍ ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തുവെന്നും ഇത് ഗെയിമിലെ അവസാന ഘട്ടമാണെന്നും അതാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും ഇയാള്‍ ഫെയ്സ്ബുക്ക് ലൈവില്‍ പറയുന്നു. എന്നാല്‍ അശോക് മൗലാന ബ്ലൂവെയില്‍ ഗെയിമിന്റെ ഭാഗമായിരുന്നതിന്റെ ഒരു തെളിവും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

എന്നാല്‍ കാന്‍സര്‍ രോഗിയായ മൗലാന തന്റെ രോഗത്തില്‍ ഏറെ നിരാശനായിരുന്നുവെന്നും പോലീസ് പറഞ്ഞു. തനിക്ക് ഈ ജീവിതം മടുത്തുവെന്നും അതുകൊണ്ടാണ് ഈ വീഡിയോ ഇപ്പോള്‍ ചിത്രീകരിക്കുന്നതെന്നും ഇത് എന്റെ കുടുംബാംഗങ്ങളെ അറിയിക്കണമെന്നും അവരോടുള്ള എന്റെ സ്നേഹം എങ്ങനെ പറയണമെന്ന് അറിയില്ലെന്നും തന്റെ ബാഗിലുള്ള 46,000 രൂപ അവര്‍ക്ക് നല്‍കണമെന്നും ഇയാള്‍ ലൈവ് വീഡിയോയില്‍ പറയുന്നു.

ആത്മഹത്യ ചെയ്യാന്‍ നേരത്തെ മുംബൈയില്‍ പോയെങ്കിലും കനത്ത മഴ കാരണം അതിന് സാധിച്ചില്ലെന്നും മൗലാന വീഡിയോയില്‍ പറയുന്നുണ്ട്. ആഗസ്റ്റ് 361ന് സബര്‍മതി നദിയിലാണ് മൗലാന ചാടി ആത്മഹത്യ ചെയ്തത്. പാല്‍ഡിക്കടുത്ത് നിന്ന് വെള്ളിയാഴ്ചയാണ് ഇയാളുടെ മൃതദേഹം കിട്ടിയത്. ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെടുത്തി ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അങ്ങനെ ഒരു ഗെയിം നിലനില്‍ക്കുന്നുണ്ടെന്നതിന്റെ യാതൊരു തെളിവും ഇതുവരെയും ആര്‍ക്കും കണ്ടെത്താനായിട്ടില്ല എന്നതാണ് വാസ്തവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button