Latest NewsNewsIndia

ആധാറിലെ പേരും അഡ്രസും തിരുത്താൻ അവസരം

ആധാര്‍ കാര്‍ഡിലെ പേരിലോ വിലാസത്തിലോ ഉള്ള തെറ്റ് ഓൺലൈനായി തിരുത്താൻ അവസരം. ധാറു​പയോഗിച്ച്‌​ ലോഗിന്‍ ചെയ്യുക, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ അപ്​ലോഡ്​ ചെയ്യുക, ബി.പി.ഒ സേവന ദാതാവിനെ തിരഞ്ഞെടുക്കുക എന്നീ ലളിതമായ മൂന്നു ഘട്ടങ്ങളാണ്​ ഇതിലുള്ളത്. ലോഗിന്‍ ചെയ്യാനാവശ്യമായ പാസ്​വേഡ്​ ലഭിക്കാന്‍ ആധാറിനായി അപേക്ഷിച്ചപ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പർ ഉപയോഗത്തിലുണ്ടാകണം.

യു.ഐ .ഡി.എ.ഐയുടെ വെബ്​സൈറ്റിലെ അപ്​ഡേറ്റ്​ ആധാര്‍ ഡീറ്റെയില്‍സിൽ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കിയാല്‍ രജിസ്​റ്റര്‍ ചെയ്​തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക്​ ലോഗിന്‍ ചെയ്യാനുള്ള ഒറ്റത്തവണ പാസ്​വേഡ് ലഭിക്കും. നിര്‍ദിഷ്​ട സ്​ഥലത്ത്​ ഇൗ ഒ.ടി.പി നല്‍കി ലോഗിന്‍ ചെയ്യണം. തുടര്‍ന്ന്​ വരുന്ന പേജിൽ തുടര്‍ന്ന്​ അടുത്ത പേജില്‍ പേര്​, വിലാസം, ലിംഗം, ജനനത്തീയതി, വിലാസം തുടങ്ങിയവയില്‍ ഏതിലാണ്​ മാറ്റംവരുത്തേണ്ടത്​ എന്നത്​ സെലക്​ട്​ ചെയ്യാം. തുടര്‍ന്ന്​ ശരിയായ വിവരങ്ങൾ നൽകാം.

ഇതിനുശേഷം ആവശ്യപ്പെടുന്ന തിരുത്തല്‍ സാധൂകരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം . അംഗീകൃത രേഖകളുടെ സ്​കാന്‍ ചെയ്​ത്​ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളാണ്​ അപ്​ലോഡ്​ ചെയ്യേണ്ടത്​. തുടര്‍ന്ന്​ തിരുത്തലിനാവശ്യമായ സമയവും ബി.പി.ഒ സേവനദാതാക്കളെയും സിസ്​റ്റം കാട്ടിത്തരും. ഇതുകൂടി തിരഞ്ഞെടുത്താല്‍ അപ്​ഡേറ്റ്​ റിക്വസ്​റ്റ്​ നമ്പര്‍ (യു.ആര്‍.എന്‍) ലഭ്യമാവും. ഇത്​ പ്രി​ന്റെടുക്കുകയോ ഡൗണ്‍​ലോഡ്​ ചെയ്യുകയോ ചെയ്യാം. ഇതുപയോഗിച്ച്‌​ അപേക്ഷയുടെ തല്‍സ്​ഥിതി ഈ നമ്പർ ഉപയോഗിച്ച് പിന്നീട് കണ്ടെത്താനാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button