Latest NewsSportsTennis

യു.എസ് ഓപ്പണിൽ നിന്നും ഫെഡറർ പുറത്തേക്ക്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ ഫെഡറർ പുറത്തേക്ക്. ക്വാര്‍ട്ടറിൽ
നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിലാണ് 24-ാം സീഡുകാരനായ അര്‍ജന്റീന താരം ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ മൂന്നാം സീഡായ ഫെഡററെ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് കൈവിട്ട ഫെഡറര്‍ രണ്ടാം സെറ്റില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നും നാലും സെറ്റുകളില്‍ ഡെല്‍ പോട്രൊ ആധിപത്യം സ്ഥാപിച്ചു.

സ്‌കോര്‍: 7-5,3-6,7-6,6-4

സെമിയില്‍ സ്പാനിഷ് താരം റാഫേല്‍ നഡാലാണ് ഡെല്‍ പോട്രോയുടെ എതിരാളി. റഷ്യയില്‍ നിന്നുള്ള യുവതാരം ആന്‍ഡ്രി റുബലേവിനെ പരാജയപ്പെടുത്തിയാണ് നഡാല്‍ സെമിയിലെത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button