Latest NewsNewsIndiaBusiness

ബാങ്ക് ലോക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിലപിടിച്ച വസ്തുക്കൾ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുമ്പോൾ നമുക്കെല്ലാവർക്കും ആശ്വാസമാണ്. പക്ഷെ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ ഉത്തരവാദിത്തം ലോക്കറിന്റെ ഉടമയ്ക്ക് മാത്രമായിരിക്കും. മോഷണ ശ്രമം,പ്രകൃതി ക്ഷോഭം എന്നിവ മൂലം ലോക്കറിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായാൽ ബാങ്കിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിവരാവകാശ നിയമപ്രകാരം ആർബിഐയും 19 ബാങ്കുകളും ഇക്കാര്യം സ്ഥിതികരിച്ചിട്ടുണ്ട്. ലോക്കറിലെ വസ്തുക്കളെ സംബന്ധിച്ചോ അവയുടെ മൂല്യത്തെക്കുറിച്ചോ അവസ്ഥയെക്കുറിച്ചോ ബാങ്കിനറിയില്ല. അതിനാൽ അവയുടെ മൂല്യം കണക്കാക്കാനും കഴിയില്ല. 1872 ലെ ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്‌ഷൻ 152 ലും ഇതു വ്യക്തമാക്കുന്നുണ്ട്. ബാങ്കിന്റെ പിഴവ് മൂലം എന്തെങ്കിലും വസ്തുക്കൾ നഷ്ടമായാൽ നഷ്ടപരിഹാരത്തിന് വകുപ്പുണ്ട് പക്ഷെ ലോക്കർ ഉടമയ്ക്ക് അത് തെളിയിക്കാൻ സാധിക്കണം.

ലോക്കറുകൾ എങ്ങനെ ആരംഭിക്കാം 

  • ഒരു വ്യക്തിക്കോ ഒന്നിലധികം വ്യക്തികൾ ചേർന്നോ ലോക്കർ എടുക്കാം. സ്ഥാപനങ്ങൾ, ലിമിറ്റഡ് കമ്പനികൾ എന്നീ സ്ഥാപനങ്ങൾ എന്നിവർക്ക് ലോക്കർ സ്വന്തമാക്കാം.
  • ബാങ്ക് അക്കൗണ്ട് വേണം. ലോക്കറിന്റെ വാർഷികഫീസ് അഡ്വാൻ‌സായി നൽകണം. ലോക്കറിന്റെ വലുപ്പം, ബാങ്ക് ശാഖ സ്ഥിതി ചെയ്യുന്ന സ്ഥലം എന്നീ കാര്യങ്ങൾ വിലയിരുത്തിയാണ് ഫീസ് നിശ്ചയിക്കുക
  • രണ്ടു താക്കോലുകളിൽ ഒന്ന് ഉപഭോക്താവിന്റെ പക്കലും ഒരെണ്ണം ബാങ്കിന്റെ പക്കലുമായിരിക്കും. രണ്ടും ഒന്നിച്ചുണ്ടങ്കിലേ ലോക്കർ തുറക്കനാകൂ.
  • സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം. കുറഞ്ഞത് മൂന്നുവർഷത്തെ വാർഷിക ഫീസ്, അടിയന്തരഘട്ടത്തിൽ ബലം പ്രയോഗിച്ച് ലോക്കർ തുറക്കുന്നതിനു പകരം കീയ്ക്കുള്ള ചെലവും ഉൾപ്പെടെ ബാങ്ക് നിശ്ചയിക്കുന്നതാണ് ഡിപ്പോസിറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button