Latest NewsNewsBusiness

ഓഫര്‍ പെരുമഴ : പകുതി വിലയ്ക്ക് ഫോണ്‍ വില്‍പന : ഗൃഹോപകരണങ്ങള്‍ക്കും 90 % വില കിഴിവ്

മുംബൈ : പകുതി വിലയ്ക്ക് ഫോണ്‍ വില്‍പ്പന. ഗൃഹോപകരണങ്ങള്‍ക്ക് ആകര്‍ഷകമായ വില കിഴിവ്. ഇത് ഒരു വില്‍പ്പന തന്ത്രമല്ല. അതെരാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനി ഫ്‌ളിപ്കാര്‍ട്ട് മറ്റൊരു ചരിത്രം കൂടി കുറിയ്ക്കാന്‍ പോകുകയാണ്. സെപ്റ്റംബര്‍ 20 മുതല്‍ സെപ്തംബര്‍ 24 വരെ ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പനയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ട് ഒരുങ്ങുന്നത്. ‘ബിഗ് ബില്യണ്‍ ഡേയ്‌സ് ‘ വില്‍പനയില്‍ മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയില്‍ വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലകിഴിവ് നല്‍കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഓഫറുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇ-കൊമേഴ്‌സ് വിപണിയില്‍ ആദ്യമായാണ് ഇത്രയും വില കുറച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പോകുന്നതെന്നാണ് ഫ്‌ലിപ്കാര്‍ട്ട് അവകാശപ്പെടുന്നത്.

വിലകഴിവിന് പുറമെ ഫ്‌ളിപ്കാര്‍ട്ട് വിവിധ ഫിനാന്‍സിങ് സേവനങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, ഉല്‍പ്പന്ന എക്‌സ്‌ചേഞ്ച്, ബൈബാക്ക് ഗാരന്റി എന്നീ സൗകര്യങ്ങളും നല്‍കും. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭ്യമാകുമെന്നും ഫ്‌ളിപ്കാര്‍ട്ട് പറയുന്നുണ്ട്. ചില ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ പകുതി വിലയ്ക്ക് വില്‍ക്കുമെന്നും സൂചനയുണ്ട്.

ബിഗ് ബില്ല്യണ്‍ ഡേയ്‌സ് ഇന്ത്യയുടെ ഒരു ഉത്സവമാണ്, കാരണം അത് ഉത്സവത്തോടു കൂടിയുള്ള ഷോപ്പിംഗിനുള്ള സംവിധാനമാണെന്നും ഫ്‌ളിപ്പ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. വന്‍ ഓഫര്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിഭാഗങ്ങളില്‍ ഫാഷന്‍, ലാര്‍ജ് അപ്ലയന്‍സസ് തുടങ്ങിയവ ഉണ്ടാകുമെന്നും സൂചനയുണ്ട്.

എല്ലാ വിഭാഗങ്ങളിലുമുള്ള ഉത്പന്നങ്ങളില്‍ 90 ശതമാനം വരെ ഡിസ്‌കൗണ്ട്.നോണ്‍ കോസ്റ്റ് ഇഎംഐ, ഡെബിറ്റ് കാര്‍ഡ് ഇഎംഐകള്‍, പ്രൊഡക്ട് എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ബൈബാക്ക് ഗാരന്റി, ബൈ നൗ പേ ലേറ്റര്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ലഭിക്കും.

എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുടമകള്‍ക്ക് പ്രത്യേക ഓഫറുകള്‍. എല്ലാ പ്ലാറ്റ്‌ഫോമുകളിലും 10 ശതമാനം ഇളവ് ലാഭിക്കും.

ഫാഷന്‍, സ്മാര്‍ട്ട്‌ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഡ്യൂറബിള്‍സ് എന്നിവയില്‍ വന്‍ ഓഫര്‍ നല്‍കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button