Latest NewsIndia

വെടിവയ്പ്പ്: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു

ശ്രീനഗര്‍: വെടിവയ്പ്പ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം ജമ്മു-കശ്മീരിലെ ഷോപ്പിയാനിലായിരുന്നു വെടിവയ്പ്പ്. ഇമാം സാഹിബ്-ബാര്‍ബുഗ് ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനത്തിനു നേരെ പതിയിരുന്ന ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടതും ഒരു പെൺകുട്ടിക്ക് പരിക്കേറ്റതും. ഗ്രാമവാസിയായ പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈനിക സഹായത്തിനായി പോലീ മേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കരര്‍ ഒളിച്ചു താമസിക്കുനെന്ന വിവരത്തെ തുടര്‍ന്ന് സൈനികര്‍ ബര്‍ബുഗ് മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button