CricketLatest NewsNews

ഇന്ത്യന്‍ ക്രിക്കറ്റില്‍ ശുദ്ധി കലശം : അഴിമതി പടിയ്ക്ക് പുറത്ത്

മുംബൈ: ബിസിസിഐയുടെ പുതിയ ഭരണഘടന തയ്യാറായി. സുപ്രീംകോടതി നിയമിച്ച ഭരണ സമിതി ഈമാസം 19ന് മുമ്പായി ഭരണഘടന കോടതിയില്‍ സമര്‍പ്പിക്കും. ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കാനുള്ള ലോധാകമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും വിധമാണ് ഭരണഘടന തയാറാക്കിയിട്ടുള്ളത്.

സുപ്രീംകോടതിയുടെ 2016 ജൂലൈ 18ലെ നിര്‍ദേശങ്ങളും 2017 ജൂലൈ 24ലെ ഉത്തരവും അടിസ്ഥാനമാക്കിയാണ് കരട് ഭരണഘടന തയാറാക്കിയിട്ടുള്ളത്. ഇന്ത്യന്‍ക്രിക്കറ്റിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാനായി സുപ്രീം കോടതി നിയോഗിച്ച ഭരണ സമിതിയുടെ പ്രധാനപ്പെട്ട ചുമതലയായിരുന്നു പുതിയ ഭരണഘടന രൂപീകരിക്കുക. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വി ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് ഭരണഘടനയുടെ കരടുരൂപം തയാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.

ഓഗസ്റ്റ് 30ന് മുന്‍പായി കരട് തയാറാക്കാനായിരുന്നു നിര്‍ദ്ദേശമെങ്കിലും സെപ്റ്റംബര്‍ 19നു വിഷയം കോടതി വീണ്ടും പരിഗണിക്കുന്നതിന് മുന്‍പായി സമര്‍പ്പിക്കാനാണ് ഭരണസമിതിയുടെ നീക്കം. കരടിന്റെ പകര്‍പ്പ് ബിസിസിഐയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ക്കും സംസ്ഥാന ഘടകങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കും. എന്തെങ്കിലും നിര്‍ദേശങ്ങള്‍ ഇവര്‍ക്കു അറിയിക്കാനുണ്ടെങ്കില്‍ എഴുതിത്തയ്യാറാക്കി നല്‍കണം. ഇവയെല്ലാം പട്ടികയാക്കിയശേഷം അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം മറുപടി നല്‍കണമെന്നുമാണ് കോടതി നിര്‍ദ്ദേശം.

ബി സി സി ഐയിലെ അംങ്ങളുടെ പ്രായ പരിധി, അംഗങ്ങളുടെ എണ്ണം തുടങ്ങി ലോധാ കമ്മിറ്റി നിര്‍ദ്ദേശങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്ന പല കാര്യങ്ങളിലും പരിഹാരം കാണാനാവുമെന്നാണ് വിനോദ് റായ് അധ്യക്ഷനായ ഭരണ സമിതിയുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button