Latest NewsSportsTennis

യുഎസ് ഓപ്പൺ കലാശ പോരാട്ടത്തിനൊരുങ്ങി നദാൽ

ന്യൂയോർക്ക് ; യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ടൂർണമെന്റിലെ കലാശ പോരാട്ടത്തിനൊരുങ്ങി റാഫേൽ നദാൽ. റോജര്‍ ഫെഡററെ മറികടന്നെത്തിയ 24-ാം സീഡ് അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ മൂന്നു സെറ്റുകൾ നീണ്ട മത്സരത്തിൽ തോൽപ്പിച്ചാണ് നദാൽ ഫൈനലിലേക്ക് കടന്നത്. കലാശപോരാട്ടത്തിൽ കെവിന്‍ ആന്‍ഡേഴ്‌സണുമായിട്ടായിരിക്കും ലോകറാങ്കിങ്ങില്‍ ഒന്നാമതുള്ള നദാൽ  പോരാടുക. തിങ്കളാഴ്ച്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ നഡാലിന് വിജയിക്കാനായാൽ 16-ാം ഗ്രാന്‍സ്ലാം കിരീടമെന്ന നേട്ടവും യു.എസ് ഓപ്പണില്‍ മൂന്നാമത്തെ കിരീടവും നദാലിന് സ്വന്തമാക്കാം.

സ്‌കോര്‍: 4-6,6-0,6-3,6-2.

സ്പാനിഷ് താരം പാബ്ലൊ ബുസ്റ്റയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ തോല്‍പ്പിച്ചാണ് 28-ാം സീഡ് കെവിന്‍ ആന്‍ഡേഴ്‌സണ്‍ ഫൈനലിലെത്തിയത്. തന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടത്തിനാണ് ആന്‍ഡേഴ്‌സൺ ഇനി പോരാടാൻ ഇറങ്ങുക

സ്‌കോര്‍: 4-6,7-5,6-3,6-4

shortlink

Related Articles

Post Your Comments

Related Articles


Back to top button