Latest NewsNewsBusiness

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത ; 18 ജിബി സൗജന്യം

ജിയോയെ കടത്തി വെട്ടാന്‍ മൊബൈല്‍ കമ്പനികള്‍ തുടങ്ങിയ ഓഫര്‍ പെരുമഴ തുടരുന്നു. 18 ജിബി സൗജന്യമായി നല്‍കിക്കൊണ്ട് എയര്‍ടെലാണ് ഇപ്പോള്‍ ഉപഭോക്താക്കളെ ഞെട്ടിച്ചിരിയ്ക്കുന്നത്. എയര്‍ടെല്‍ ക്ലിയര്‍ ടാക്‌സുമായി സഹകരിച്ച് വാണിജ്യ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ എയര്‍ടെല്‍ ലഭ്യമാക്കുന്നത്.

18 ജിബി സൗജന്യ ഡാറ്റ ലഭിക്കാന്‍ ക്ലിയര്‍ ടാക്‌സിന്റെ ജിഎസ്ടി സോഫ്റ്റ്‌വെയര്‍ വേണം. ഇതിന് പ്രത്യേകം സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഇല്ല. എയര്‍ടെല്‍ കോര്‍പ്പറേറ്റ് കണക്ഷന്‍ ഡിവൈസ് വഴി 18 ജിബി ഇവര്‍ക്ക് സൗജന്യമായി ലഭിക്കും. 2018 മാര്‍ച്ച് 31 വരെയാണ് എയര്‍ടെലിന്റെ സൗജന്യ 18 ജിബി ഓഫര്‍.

ഓഫര്‍ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിയ്ക്കാന്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കെല്ലാവര്‍ക്കും പുതിയതായി ലോഞ്ച് ചെയ്ത ജിഎസ്ടി അഡ്വാന്റേജ് ഹെല്‍പ് ഡസ്‌കിന്റെ സഹായം ലഭിക്കും. ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് എട്ടു മണി വരെയാണ് ജിഎസ്ടി ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. എയര്‍ടെലിന്റെ വാണിജ്യ ഉപഭോക്താക്കള്‍ക്കായി ജിഎസ്ടി ബാങ്ക് എന്ന സേവനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button