Latest NewsKeralafoodNewsIndiaBusinessFood & Cookery

മൂന്നാറിൽ ഇനി ആപ്പിൾ വിളയും

മൂന്നാര്‍: ആപ്പിൾ തോട്ടങ്ങൾ കാണാൻ കാശ്മീരിലേയ്ക്ക് വെച്ചുപിടിക്കേണ്ട കാര്യമില്ല. തെക്കിന്റെ കാശ്മീരായ മൂന്നാറിലെ ശീ​ത​കാ​ല പ​ച്ച​ക്ക​റി കേ​ന്ദ്ര​മാ​യ കാ​ന്ത​ല്ലൂ​രി​ല​ട​ക്കം ആ​പ്പി​ള്‍ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു.​ ഇ​തി​ന്​ ജ​മ്മു-​ക​ശ്മീ​രി​ല്‍​നി​ന്ന്​ മേ​ല്‍​ത്ത​രം തൈ​ക​ള്‍ എ​ത്തി​ക്കും.

കേ​ര​ള​ത്തി​ല്‍ വ്യാ​പ​ക​മാ​യി ആ​പ്പി​ള്‍ വി​ള​യു​ന്ന ഏ​ക​യി​ട​മാ​ണ് കാ​ന്ത​ല്ലൂ​ര്‍. എ​ന്നാ​ല്‍, ഉ​ല്‍​പാ​ദ​ന​ക്കു​റ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും ക​ര്‍​ഷ​ക​ര്‍​ക്ക്​ തി​രി​ച്ച​ടി​യാ​കു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കാ​ന്ത​ല്ലൂ​രി​ലും ചു​റ്റു​വ​ട്ട​ത്ത്​ മൂ​ന്നാ​ര്‍ മേ​ഖ​ല​യാ​കെ​യും ല​ക്ഷ്യ​മി​ട്ട്​ ആ​പ്പി​ള്‍ കൃ​ഷി വ്യാ​പ​ന​ത്തി​ന്​​ കൃ​ഷി വ​കു​പ്പ്​ രം​ഗ​ത്തി​റ​ങ്ങി​യ​ത്. മ​ഴ​നി​ഴ​ല്‍ പ്ര​ദേ​ശ​മാ​യ മ​റ​യൂ​രി​ല്‍ നി​ന്ന് 14 കി​ലോ​മീ​റ്റ​ര്‍      സ​ഞ്ച​രി​ച്ചാ​ല്‍ ഇ​വി​ടെ​യെ​ത്താം. ഇ​തി​ല്‍​നി​ന്ന്​ വ​ലി​യ വ്യ​ത്യാ​സ​മി​ല്ലാ​ത്ത കാ​ലാ​വ​സ്ഥ​യാ​ണ്​ സമീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും.അ​ര​യേ​ക്ക​ര്‍ മു​ത​ല്‍ അ​ഞ്ചേ​ക്ക​ര്‍വ​രെ സ്ഥ​ല​ങ്ങ​ളി​ല്‍ ആ​പ്പി​ള്‍ കൃ​ഷി നട​ത്തു​ന്ന ക​ര്‍ഷ​ക​ര്‍ ഇ​വി​ടെ​യു​ണ്ട്. വ​ലു​പ്പ​ത്തി​ല്‍ ഇ​ട​ത്ത​ര​മാ​ണെ​ങ്കി​ലും ജൈ​വ​വ​ളം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ ഇ​തി​ന് ഡി​മാ​ന്‍ഡ് കൂടുതലാണ്​.

സു​ഗ​ന്ധ​വ്യ​ഞ്ജ​ന കൃ​ഷി​രീ​തി​ക​ളെ​ക്കു​റി​ച്ച്‌​ പ​ഠി​ക്കാ​നും ഏ​ല​ത്തി​​ന്റെ ഇ​ല​ക്​​ട്രോ​ണി​ക് ലേ​ല​സം​വി​ധാ​നം ക​ശ്മീ​രി​ലെ കു​ങ്കു​മ​പ്പൂ വി​പ​ണ​ന​ത്തി​ല്‍ പ​രീ​ക്ഷി​ക്കാ​നും ജ​മ്മു-​കാ​ശ്​​മീ​ര്‍ കൃ​ഷി​മ​ന്ത്രി ഗു​ലാം​ന​ബി ലോ​ണി​​ന്റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം കേ​ര​ള​ത്തി​ലെ​ത്തി. ഇ​വ​ര്‍ മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​റും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്​​തിരുന്നു. ഈ ​കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ കേരളത്തിൽ ക​ശ്​​മീ​ര്‍ ആ​പ്പി​ള്‍ വ്യാ​പ​ന​ത്തി​നും ധാ​ര​ണ​യാ​യ​ത്. ഇതോടൊപ്പം
ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളെ​യും ജ​മ്മു-​ക​ശ്മീ​രി​ലെ പു​ല്‍​വാ​ല ജി​ല്ല​യെ​യും ബ​ന്ധി​പ്പി​ച്ച്‌​ ജി​ല്ല   പാ​ര്‍​ട്ട്ണ​ര്‍​ഷി​പ് സ്​​പൈ​സ​സ്​ സി​സ്​​റ്റേ​ഴ്​​സ്​​ എ​ന്ന പ​രി​പാ​ടി​ക്ക് രൂ​പം​ന​ല്‍​കാ​നും ഇരു സംസ്ഥാനങ്ങളും തീരുമാനമെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button