Latest NewsNewsIndia

ബി.ജെ.പിയ്ക്കെതിരായ ഓണ്‍ലൈന്‍ പ്രചാരണങ്ങളില്‍ യുവാക്കള്‍ വീഴരുതെന്ന്​ അമിത്​ഷാ

ന്യൂഡല്‍ഹി: ബി.ജെ.പിയ്ക്കെതിരായ ഓണ്‍ലൈന്‍ പ്രചാരണങ്ങളില്‍ യുവാക്കള്‍ വീഴരുതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത്​ഷാ. ഗുജറാത്ത്​ സര്‍ക്കാറി​​ന്റെ വികസന അവകാശ വാദങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിന്‍ നടക്കുന്നതിനിടെയാണ് ​ അമിത്​ഷായുടെ മുന്നറിയിപ്പ്​.

പദിതര്‍ ക്വാട്ട പ്രക്ഷോഭകര്‍ കോണ്‍ഗ്രസുമായി അടുത്തിരിക്കുന്നുവെന്നും അതില്‍ ശ്രദ്ധപതിപ്പിക്കണ​മെന്നും അമിത്​ഷാ പറഞ്ഞു. അഹമ്മദാബാദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യുവാക്കളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.1995ന്​ മുമ്പും ശേഷവുമുള്ള ഗുജറാത്തി​​ന്റെ രാഷ്​ട്രീയ ചരിത്രം അമിത്​ഷാ വിവരിച്ചു.

1995ലാണ്​ ബി.ജെ.പി ആദ്യമായി ഗുജറാത്തില്‍ അധികാരത്തിലെത്തിയത്​. കോണ്‍ഗ്രസ്​ ഭരണത്തില്‍ നിരന്തരം നിരോധനാജ്​ഞകളായിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയതോടെയാണ്​ ഇതിന്​ അയവ്​ വന്നത്​. കോണ്‍ഗ്രസ്​ ഭരണകാലത്ത് ഉള്‍ഗ്രാമങ്ങളില്‍ വൈദ്യുതിയും വിദ്യാഭ്യാസവും ഇല്ലായിരുന്നു. കോണ്‍ഗ്രസ് ഭരണം അഴിമതിയില്‍ മുങ്ങിയതായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ്​ വിദ്യാഭ്യാസം, റോഡുകള്‍, തൊഴില്‍, ആദിവാസി വികസനം, ​ അടിസ്​ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ വികസനം ഉണ്ടായത്. ഇതെല്ലാം ബി.ജെ.പി വെബ്​സൈറ്റില്‍ അപ്​ലോഡ്​ ചെയ്​തിട്ടുണ്ട്. യുവാക്കള്‍ ഇവ പങ്കുവെക്കുകയാണ്​ വേണ്ടതെന്നും അ​ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി വിരുദ്ധചേരികളുടെ സാമൂഹിക മാധ്യമ പ്രചരണങ്ങളില്‍ യുവാക്കള്‍ വീഴരുത്​. പകരം മനസര്‍പ്പിച്ച്‌​ ജോലി ചെയ്യുക. വാട്​സ്​ ആപ്പ്​ സന്ദേശങ്ങളിലൂടെ ​വഴിതെറ്റി പോകാതെ പ്രവര്‍ത്തിക്കണമെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button