KeralaLatest NewsInternationalGulf

അബുദാബിക്കാരുടെ പ്രിയ രാജേട്ടൻ ഓര്‍മയായി

അബുദാബി: അബുദാബിക്കാരുടെ പ്രിയ രാജേട്ടൻ എന്ന പാലക്കാട് സ്വദേശി രാജഗോപാല്‍ പരമേശ്വരന്‍ പിള്ള (62) അബുദാബിയില്‍  അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അന്ത്യം. അബുദാബിയില്‍ ഹിന്ദുമതവിശ്വാസികള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. ബാങ്ക് ഓഫ് ഷാര്‍ജയുടെ അബുദാബി ബ്രാഞ്ചില്‍ 25 വര്‍ഷമായി ഓഫീസറായിരുന്ന രാജഗോപാല്‍. ഹൃദയസംബന്ധമായ അസുഖംകാരണം മൂന്നുമാസമായി സ്വകാര്യ ആശു​പത്രിയില്‍ ചികിത്സയിലായിരുന്നു.

അബുദാബി ശൈഖ് ഖലീഫ ആസ്​പത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. അബുദാബിയില്‍ ട്രാവല്‍ ഏജന്‍സികളില്‍ ജോലിചെയ്തിരുന്ന മീരയാണ്  ഭാര്യ. മകന്‍ വിഭു ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button