NewsIndiaWomenNews Story

ചുവന്ന തെരുവിന് താഴ് വീഴുന്നു

പാർലമെന്റിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള ഡൽഹി ജിബി റോഡിലെ ചുവന്ന തെരുവ് ഒഴിപ്പിക്കാൻ ഡൽഹി വനിതാ കമ്മീഷൻ നിർദ്ദേശം നൽകി.ജിബി റോഡിലെ 124 വേശ്യാലയ ഉടമകൾക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.ഒരു വർഷത്തിനുള്ളിൽ ഇവയെല്ലാം പൊളിച്ച നീക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നിർദ്ദേശം നൽകി.ഈ ചുവന്നതെരുവിൽ പതിനയ്യായിരത്തിലധികം ലൈ൦ഗിക തൊഴിലാളികളും ആയിരത്തോളം കുട്ടികളും ഉണ്ടെന്നാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്.

2012 ൽ 23 തവണ ഇവിടെ റെയിഡ് നടന്നു.ആയിരക്കണക്കിന് സ്ത്രീകളെയാണ് ഓരോ വർഷവും രക്ഷപെടുത്തുന്നത് .എന്നാൽ രക്ഷപെടുത്തുന്നവരേക്കാൾ കൂടുതലാണ് ചതിക്കപ്പെട്ടു ഇവിടെ എത്തപ്പെടുന്നവരുടെ എണ്ണം.ഇവർ ബലാത്‌സംഗത്തിനും കൊടിയ ചൂഷണങ്ങൾക്കും വിധേയരാകുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.വനിതാ ശിശു ക്ഷേമ വകുപ്പും വനിതാ കമ്മീഷനും പല നടപടികളും സ്വീകരിച്ചിട്ടുണ്ട്.തിരിച്ചറിയൽ രേഖകളുമായി ഈ മാസം 21 നും 24 നും ഇടയിൽ ഹാജരാകുവാനാണ് ഇവർക്ക് നിർദ്ദേശം കൊടുത്തിട്ടുള്ളത്.എന്നാൽ വേശ്യാലയ ഉടമകളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നാണ് സ്വാതി മലിവാൾ പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button