Latest NewsGulf

യുഎഇയിൽ ഒരു ലക്ഷം ദർഹമടങ്ങുന്ന കളഞ്ഞു കിട്ടിയ പേഴ്സ് പൊലീസിൽ ഏൽപ്പിച്ച് പ്രവാസി ഏവർക്കും മാതൃകയായി

ഷാർജ: യുഎഇയിൽ ഒരു ലക്ഷം ദർഹമടങ്ങുന്ന കളഞ്ഞു കിട്ടിയ പേഴ്സ് പൊലീസിൽ ഏൽപ്പിച്ച് പ്രവാസി ഏവർക്കും മാതൃകയായി. ഷാർജ ഇന്റർനാഷനൽ എയർപോർട്ടിലെ ജീവനക്കാരനായ ഏഷ്യക്കാരനെ പൊലീസ് ഉന്നതോദ്യോഗസ്ഥർ നേരിട്ടെത്തി അഭിനന്ദിക്കുകയായിരുന്നു.

എയർപോർട്ടിലെ ജോലിക്കിടെയാണ് പണമടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടിയതെന്നും ഉടൻ തന്നെ പണമടങ്ങിയ പേഴ്സ് ഷാർജ പൊലീസുദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു എന്നും ഇയാൾ പറഞ്ഞു. ഷാർജ എയർപോർട്ട് പൊലീസ് ഡപ്യൂട്ടി ഡയറക്ടർ ലെഫ്. കേണൽ മതര്‍ അൽ കെത്ബി, എയർപോർട്ട് ഓപ്പറേഷൻസ് ഡപ്യൂട്ടിചീഫ് ലെഫ്. വാലിദ് അൽ സറൂനി എന്നിവർ നേരിട്ടെത്തിയാണ് ഇയാളെ ആദരിച്ചത്.മറ്റ് ജീവനക്കാർക്കുള്ള മാതൃകയാണ് ഈ ഏഷ്യക്കാരനെന്ന് അൽ കെത്ബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button