Latest NewsInternationalGulf

വിദേശികളെ നാടുകടത്തി കുവൈറ്റ്

കുവൈറ്റ് സിറ്റി ; വിവിധ കുറ്റകൃത്യങ്ങള്‍ക്ക് 22,000 വിദേശികളെ നാടുകടത്തി കുവൈറ്റ്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ ഇത്രയും വിദേശികളെ കുടിയേറ്റനിയമം ലംഘിച്ചതിനും ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെട്ടതിനും ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയതിന്റെ പേരിലും നാടുകടത്തിയതെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നാടുകടത്തിയ വിദേശികളില്‍ യു.എസ്., ബ്രിട്ടീഷ്, അറബ് വംശജരുമുണ്ട്. ഇവരിൽ ഏതാനുംപേര്‍ക്ക് ഡോക്ടറേറ്റ് ബിരുദവും 4000 -പേര്‍ക്ക് യൂണിവേഴ്‌സിറ്റി ബിരുദമുള്ളതായും മന്ത്രാലയം അറിയിച്ചു. അതേസമയം മാരകരോഗങ്ങള്‍ക്കടിമപ്പെട്ട 8000-പേരെ ആരോഗ്യപരിശോധനയിലൂടെ കണ്ടെത്തി. ഇവരില്‍ ഭൂരിഭാഗവും അറബ് വംശജരാണ്. എല്ലാവരും ഹെപ്പെറ്റെറ്റിസ് രോഗം പിടിപെട്ടവരും. 10 പേര്‍എയ്ഡ്‌സ് രോഗബാധയുള്ളവരുമാണ്.

അനധികൃതമായി താമസിക്കുന്ന 80,000ത്തിലേറെയുംപേര്‍  കുടിയേറ്റനിയമം ലംഘിച്ച് വിദേശികള്‍ തിങ്ങിവസിക്കുന്ന പാര്‍പ്പിട മേഖലകളിലും വ്യാപാരമേഖലയിലും കൂടാതെ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലും കൃഷിയിടങ്ങളിലുമായി ഒളിവില്‍ക്കഴിയുകയാണെന്നും ഇവരെ കണ്ടെത്തുന്നതിനുള്ള വ്യാപകമായ പരിശോധന തുടങ്ങുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അതോടൊപ്പം തന്നെ നാടുകടത്തിയവരുടെ എണ്ണം പരിശോധിക്കുമ്പോൾ ഇന്ത്യക്കാരാണ് മുൻപന്തിയിൽ. 24 ശതമാനം. ഈജിപ്തുകാര്‍-23 ശതമാനം. ഫിലിപ്പൈന്‍സുകാര്‍-14 ശതമാനം. എത്യോപ്യന്‍കാര്‍ -13 ശതമാനം. ശ്രീലങ്കക്കാര്‍-7 ശതമാനം. ബംഗ്ലാദേശികള്‍-ആറു ശതമാനം ഇങ്ങനെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button