സൗദിയിൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു

deadbody

ജിദ്ദ: സൗദിയിൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം ചേറൂർ മുതുവിൽകുണ്ട് ചോലക്കത്തൊടി ഹുസൈൻ മാസ്റ്ററുടെ മകൻ അബ്ദുൽ റഷീദ് (40) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ഷറഫിയയിലെ പോളിക്ലിനിക്കിൽ എത്തിയ ഇദ്ദേഹം ഡോക്ടറെ കാണാൻ കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. 20 വർഷമായി അൽ റവാബിയിൽ മിനിമാർക്കറ്റ് നടത്തിവരികയായിരുന്ന റഷീദ് അടുത്ത മാസം നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നു മരണം സംഭവിച്ചത്. റുവൈസിസിൽ മൃതദേഹം ഖബറടക്കി.