KeralaLatest NewsNews

വേങ്ങര ഉപതെരഞ്ഞെടുപ്പ്:യുഡിഎഫ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നു സൂചന

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നു സൂചന. മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 11ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്ര‍ഖ്യാപിച്ച സാഹചര്യത്തിലാണ് ദ്രുതഗതിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള നീക്കവുമായി മുസ്ലീം ലീഗ് രംഗത്തു വരുത്തുന്നത്. സ്ഥാനാർഥിയെ സംബന്ധിച്ചുള്ള ചർച്ച അവസാനഘട്ടത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.അവസാനപട്ടികയിൽ ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദും മലപ്പുറം ജില്ലാ സെക്രട്ടറി കെ.എൻ.എ. ഖാദറും ഇടം നേടിയതായിട്ടാണ് ലീഗ് നേതൃത്വത്തിൽനിന്നു ലഭിക്കൂന്ന സൂചന. സ്ഥാ​നാ​ർ​ഥി​യെ പ്രഖ്യാപിക്കാൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ലീഗ് സം​സ്ഥാ​ന ക​മ്മി​റ്റി ചു​മ​ത​ല​പ്പെ​ടു​ത്തി. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇവരിൽ ഒരാളായിരിക്കും സ്ഥാനാർഥിയെന്നാണ് ലീഗ് വൃത്തങ്ങളിൽ ലഭിക്കുന്ന വിവരം.

വേങ്ങര ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 11 ന് നടക്കും. വോട്ടണ്ണെല്‍ 15നു നടക്കും. വിജ്ഞപാനം വെള്ളിയാഴ്ച്ച ഇറക്കും. ഈ മാസം 22 ാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന 25നും ​​​പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സം 27നും ​​​ആ​​​യി​​​രി​​​ക്കും. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​വി​​​ൽ വ​​​ന്നു.

മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് ഒഴിവുവന്ന സീറ്റിലേക്കാണ് മത്സരം. വേങ്ങര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിച്ചു കഴിഞ്ഞു.
മലപ്പുറം മണ്ഡലത്തില്‍ നിന്നുള്ള എം.പിയായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ലമെന്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവെച്ചത്. ഏപ്രില്‍ 25നാണ് അദ്ദേഹം രാജി സമര്‍പ്പിച്ചിത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button