ദുബായില്‍ യുവതിയെ കൂട്ട മാനഭംഗപ്പെടുത്തി; സുഹൃത്തിനെ കൊല്ലുമെന്നു ഭീഷണി

യുഎഇ സ്വദേശിയായ 22 കാരനും 19 വയസുകാരനായ യുവാവും യുവതിയെ കത്തിമുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പിടിയില്‍. രണ്ടു കൗമാരക്കാരും കേസില്‍ പിടിയിലായാതായി പോലീസ് അറിയിച്ചു. പിടിലായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയിട്ടില്ല. ഇനിയും പ്രതികളെ പിടിയിലാകാനുള്ളതായി പോലീസ് വ്യക്തമാക്കി.

പിടിലിയായ പ്രതികളുടെ സുഹൃത്തും പാക്കിസ്ഥാന്‍ സ്വദേശിയുമായ യുവാവും യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ പോലീസ് വാഹനം പോകുന്നതു കണ്ട് ഭയന്ന ഇയാള്‍ കൃത്യത്തില്‍ നിന്നും പിന്മാറി. യുവതി സുഹൃത്തിനു ഒപ്പം സഞ്ചരിക്കുന്ന വേളയിലാണ് സംഭവം നടന്നത്. ഏഴു പേര്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിക്കാനായി എത്തിയത്. ഇവരെ കണ്ട യുവതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ സംഘത്തിലെ രണ്ടു പേര്‍ യുവതിയെ പിടികൂടി. ബൈക്കില്‍ അവര്‍ യുവതിയുമായി ആളൊഴിഞ്ഞ സ്ഥലത്ത് എത്തി. അവിടെ വച്ച് നാലു പേര്‍ ചേര്‍ന്ന യുവതിയെ കൂട്ടമാനഭംഗത്തിനു ഇരയാക്കി. 41 വയസുള്ള കെനിയന്‍ സ്വദേശിനിയാണ് ഇരയായ യുവതി.

മെയ് മൂന്നിന് പുലര്‍ച്ചെ 2.30 നാണ് സംഭവം നടന്നത്. സംഭവം പുറത്ത് പറഞ്ഞാല്‍ യുവതിയുടെ 23 കാരനായ സുരക്ഷാ ജീവനകാരനായ സുഹൃത്തിനെ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തി.

അല്‍ ഖോലി ഗേറ്റിന് സമീപം അല്‍ ക്വൊറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം നടന്നത്. സംഭവം നടന്ന ദിവസം തന്നെ പ്രതികളില്‍ ചിലര്‍ പോലീസ് പിടിയിലായിരുന്നു. ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി. പിടിയിലായ എല്ലാവരും ബലാത്സംഗം നടത്തിയതായി സമ്മതിച്ചുവെന്നു പോലീസ് അറിയിച്ചു. ജുവനൈല്‍ ഉള്‍പ്പെടെ മൂന്നു പ്രതികളുടെയും ഡിഎന്‍എ യോജിക്കുന്നതായാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് .

SHARE