ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ൻ​.എ​സ്.യു​ ഐ വിനു നേട്ടം

51

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​.എ​സ്.യു​ ഐ വിനു നേട്ടം. എ​ബി​വി​പി​യു​ടെ കുത്തക തകർത്താണ് കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ സ്റ്റു​ഡ​ൻ​സ് യൂ​ണി​യ​ൻ ഓ​ഫ് ഇ​ന്ത്യ(​എ​ൻ​എ​സ് യു​ഐ) ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ലയിൽ വെന്നിക്കൊടി പാറിച്ചത്. പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ എ​ൻ​.എ​സ്.യു​ ഐ നേടി. പ്ര​സി​ഡ​ന്‍റ് സീ​റ്റ​ട​ക്ക​മു​ള്ള നാ​ല് പ്ര​ധാ​ന സീ​റ്റു​ക​ളി​ലും എ​ബി​വി​പി പരാജയം ഏറ്റുവാങ്ങി.

പ്ര​സി​ഡ​​ന്‍റ് സ്ഥാ​നത്തേക്ക് എ​ൻ​.എ​സ്.യു​ ഐവിന്റെ റോ​ക്കി തു​ഷീ​ദ് വിജയം കരസ്ഥമാക്കി. എ​ബി​വി​പി​യു​ടെ ര​ജ​ത് ചൗ​ധ​രി​യെ തോൽപ്പിച്ചാണ് റോ​ക്കി
പ്ര​സി​ഡ​​ന്‍റ് സ്ഥാ​നം നേടിയത്. ശി​വാ​ജി കോ​ള​ജി​ൽ എം​എ ബു​ദ്ധി​സ്റ്റ് സ്റ്റ​ഡീ​സ് വി​ദ്യാ​ർ​ഥി​യാ​ണ് റോ​ക്കി. നാ​മ​നി​ർ​ദേ​ശ സ​മ​യ​ത്ത്, മുമ്പ് അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട​തി​ന്‍റെ പേ​രി​ൽ റോ​ക്കി​യു​ടെ പ​ത്രി​ക ത​ള്ളി​യി​രു​ന്നു. പക്ഷേ ഇത് റോക്കി കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ചി​ദം​ബ​ര​മാ​ണ് റോ​ക്കി​ക്കു​വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.ഇതിനെ തുടർന്നാണ് റോക്കിക്കു മത്സരിക്കാനുള്ള കളമൊരുങ്ങിയത്. 2012നു ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ എ​ൻ​എ​സ് യു​ഐയു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​ന്ന​ത്.