Latest NewsUSAInternational

സ്കൂളിൽ വെടിവെപ്പ് ; ഒരു മരണം; നിരവധി പേർക്ക് പരിക്കേറ്റു

വാഷിംഗ്‌ടൺ ; അമേരിക്കയിലെ ഒരു സ്കൂളിൽ വെടിവെപ്പ്.  ഒരു മരണം. നിരവധി പേർക്ക് പരിക്കേറ്റു. വാഷിംഗ്‌ടൺ സ്റ്റേറ്റ് ഹൈസ്കൂളിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂള്‍ ഇപ്പോള്‍ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. നിരവധി കുട്ടികളും അദ്ധ്യാപകരും ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണെന്നും മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button