Jobs & VacanciesLatest NewsGulf

ഇന്ത്യക്കാർക്കായുള്ള സുപ്രധാന റിക്രൂട്മെന്റ് പുനരാരംഭിക്കാൻ ഒരുങ്ങി കുവൈറ്റ്

കുവൈറ്റ് ; 2014 മുതലുള്ള വീസനിരോധനം പിൻവലിക്കുന്നത്തിന്റെ ഭാഗമായി ഇന്ത്യൻ വനിതാ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്മെന്റ് കുവൈത്ത് പുനരാരംഭിക്കുന്നു. നിയമം ഇന്നു മുതൽ പ്രാബല്യത്തിലാകും.സർക്കാർ ഏജൻസികൾ വഴിയുള്ള റിക്രൂട്മെന്റുകൾക്ക് 2500 ഡോളർ ബാങ്ക് ഗാരന്റി വ്യവസ്ഥ ഇന്ത്യാ ഗവൺമെന്റ് പിൻവലിക്കുന്നതായി കഴിഞ്ഞയാഴ്ച അറിയിച്ചതിനെ തുടർന്നാണു കുവൈറ്റ് സർക്കാർ ഈ തീരുമാനം കൈകൊണ്ടത്.

കേരളത്തിലെ വനിതാ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്മെന്റ് നോർക്ക റൂട്സ്, ഒഡെപെക് എന്നിവ ഉൾപ്പെടെ ആറ് സർക്കാർ ഏജൻസികൾ മുഖേന മാത്രമായിരിക്കണമെന്ന വ്യവസ്ഥയാണ് കേന്ദ്രസർക്കാർ മുന്നോട്ട് വെച്ചത്. അതോടൊപ്പം തന്നെ തമിഴ്നാട്ടിലെ ഓവർസീസ് മാൻ‌പവർ കോർപറേഷൻ ലിമിറ്റഡ്, ഉത്തർപ്രദേശിലെ യുപി ഫിനാൻഷ്യൽ കോർപറേഷൻ, തെലങ്കാനയിലെ തെലങ്കാന ഓവർസീസ് മാൻ‌പവർ കമ്പനി, ആന്ധ്രാപ്രദേശിലെ ഓവർസീസ് മാൻ‌പവർ കമ്പനി എന്നിവയാണ് മറ്റ് ഏജൻസികൾ.

കുവൈത്തിൽ ഗാർഹികത്തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിനു അൽ ദുർ‌റ എന്നപേരിൽ പുതിയ കമ്പനി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരുന്നത് ഈ കമ്പനി മുഖേന മാത്രമായിരിക്കണമെന്നു നിർബന്ധമില്ല. സ്വദേശികൾക്കും ശമ്പളം ഉൾപ്പെടെ നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്ന വിദേശികൾക്കും വീട്ടുജോലിക്കാരെ കൊണ്ടുവരാവുന്നതായിരിക്കും. ഇന്ത്യൻ എംബസിയിലെ ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ റജിസ്റ്റർ ചെയ്‌ത ശേഷമായിരിക്കണം റിക്രൂട്മെന്റ് നടപടികൾ നടത്തുക. അൽ ദുർ‌റ കമ്പനിക്കും ഈ വ്യവസ്ഥ ബാധകമാണ്.

ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് അൽ ദുർ‌റ കമ്പനി പ്രത്യേക ഏജൻസിയെ നിയമിച്ചിട്ടുണ്ട്. ഈ ഏജൻസി വഴി തിരഞ്ഞെടുക്കപ്പെടുന്നവരാണെങ്കിലും സർക്കാർ നിശ്ചയിച്ചിട്ടുള്ള ആറ് അംഗീകൃത ഏജൻസികളിൽ ഏതെങ്കിലും ഒന്നുവഴിയുള്ള നിയമനത്തിനു മാത്രമേ കുവൈത്തിലെ ഇന്ത്യൻ എംബസി കരാർ സാക്ഷ്യപ്പെടുത്തിക്കൊടുക്കുകയുള്ളൂ. ഈ ഏജൻസികൾ വഴി അല്ലാത്ത നിയമനകരാർ സാക്ഷ്യപ്പെടുത്തണമെങ്കിൽ സ്പോൺസർ 2500 ഡോളർ ബാങ്ക് ഗാരന്റി നൽകേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button