Latest NewsNewsIndia

കത്തിയുമായി വിമാനത്തില്‍ യുവാവ്: യാത്രക്കാര്‍ ഭയന്നു

ന്യൂഡല്‍ഹി: കത്തിയുമായി വിമാനത്തിലെത്തി യുവാവിന്റെ പ്രകടനം. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ഗോവയിലേയ്ക്ക് പറക്കാനിരുന്ന സ്പൈസ് ജെറ്റ് വിമാനത്തില്‍ കത്തിയുമായി കയറിയ യാത്രക്കാരന്‍ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമിട്ടു.

വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ ഹാന്‍ഡ് ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് സഹയാത്രികരെ കാണിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും സെന്‍സിറ്റീവ് ആയ എയര്‍പോര്‍ട്ടിലെ സുരക്ഷ കരുതല്‍ എപ്രകാരമാണെന്ന് കാണിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി ജീതേന്ദ്ര സിംഗും വിമാനത്തിലുണ്ടായിരുന്നു.

എന്നാല്‍ യാത്രക്കാരന്‍ കത്തിയെടുത്ത് കാണിച്ച് സംസാരിക്കുന്നതിനിടയില്‍ വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ പിടികൂറ്റുകയും എയര്‍പോര്‍ട്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button