CricketLatest NewsNewsSports

പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ജൊഹാനസ്ബര്‍ഗ്: പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ താരം ജെ.പി ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇതിനു പുറമെ ഡുമിനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിന, ട്വ-20 മത്സരങ്ങളില്‍ തുടരുമെന്നും ഡുമിനി അറിയിച്ചു. 2008 ല്‍ ആണ് ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 46 ടെസ്റ്റുകളില്‍ നിന്ന് ആറ് സെഞ്ചുറികളാണ് ഡുമിനിയുടെ സമ്ബാദ്യം. ടെസ്റ്റില്‍ 32.8 ശരാശരിയില്‍ 2103 റണ്‍സും 42 വിക്കറ്റുമാണ് ഡുമിനി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഡുമിനിയുടെ വിരമിക്കല്‍ വാര്‍ത്ത അറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button