Latest NewsNewsInternational

ഇന്റർനെറ്റ് വിച്ഛേദിച്ചാൽ ഭീകരാക്രമണങ്ങൾ തടയാൻ സാധിക്കും; ഡൊണൾഡ് ട്രംപ്

വാഷിങ്ടൺ: ഇന്റർനെറ്റ് വിച്ഛേദിച്ചാൽ ഭീകരാക്രമണങ്ങൾ തടയാൻ സാധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ട്രംപിന്റെ പരാമർശം ലണ്ടനിലെ പാർസൻസ് ഗ്രീൻ സബ്‌വേയിലുണ്ടായ സ്ഫോടനത്തെ അപലപിച്ചുള്ള ട്വീറ്റുകളിലാണ്. മാത്രമല്ല ട്വീറ്റുകളിൽ അമേരിക്കയിലേക്കുള്ള യാത്രാനിരോധനപരിധിയിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ എണ്ണം കൂട്ടുന്നതിനെപ്പറ്റിയും സൂചനയുണ്ട്. ഒബാമ ഭരണകൂടത്തേക്കാളും മികച്ച പ്രകടനം ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭീകരപ്രവർത്തനങ്ങളെ തടയുന്ന കാര്യത്തിൽ ഇതിനോടകം താൻ നടത്തിയെന്നും ട്രംപ് അവകാശപ്പെടുന്നു.

ഇന്റർനെറ്റിന് സെൻസർഷിപ് ഏർപ്പെടുത്താനാണോ ട്രംപിന്റെ ശ്രമം എന്ന രീതിയിൽ ചർച്ചകൾക്കും ട്വീറ്റുകൾ വഴിവച്ചിട്ടുണ്ട്. ചൈനയിൽ ഗൂഗിളിന് ഉൾപ്പെടെ വിലക്കുണ്ട്. ഇന്റർനെറ്റിനെ ഭീകരന്മാരെ റിക്രൂട്ട് ചെയ്യുന്ന ‘ഉപകരണം’ എന്നാണ് ട്വീറ്റിൽ ട്രംപ് വിശേഷിപ്പിച്ചത്. കൂടുതൽ കർശനമായ സമീപനങ്ങളാണ് ‘പരാജിതരായ’ ഭീകരർക്കു നേരെ വേണ്ടത്. അവരുടെ റിക്രൂട്ടിങ് ‘ടൂൾ’ ആയിരിക്കെ ഇന്റർനെറ്റിനെ വിച്ഛേദിക്കുകയും കൃത്യമായി വിനിയോഗിക്കുകയുമാണ് വേണ്ടത്. ഇനിയും ഭീകരാക്രമണങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ ഇത് അത്യാവശ്യമാണെന്നും ട്രംപ് കുറിച്ചു.

ലണ്ടനിലെ സ്ഫോടനത്തിനു പിന്നിൽ സ്കോട്‌ലൻഡ് യാർഡിന്റെ നിരീക്ഷണത്തിനു കീഴിലുള്ളവരാണെന്നും ട്രംപ് പറയുന്നു. എന്നാൽ സ്കോട്‌ലൻഡ് യാർഡ് ഇതു സംബന്ധിച്ച വിശദീകരണം നൽകിയിട്ടില്ല. യുഎസിലേക്കുള്ള യാത്രാവിലക്കിന്റെ പരിധി കൂട്ടുമെന്നും ട്രംപ് ട്വീറ്റിലൂടെ സൂചന നൽകി. യാത്രാനിരോധനം കൂടുതൽ വ്യാപിപ്പിക്കും, കർശനമാക്കും. പക്ഷേ ഇത്തരം നീക്കങ്ങൾ രാഷ്ട്രീയപരമായി ശരിയല്ലെന്ന വിഡ്ഢിത്തമാണ് പലരും പ്രചരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button