KeralaLatest NewsNews

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കുലർ

തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ സംസ്ഥാനത്ത് ഡിജിപിയുടെ സര്‍ക്കുലര്‍. എല്ലാ സ്കൂളുകളിലും സുരക്ഷാസമിതികള്‍ രൂപീകരിക്കണം.ആകസ്മികമായ അതിക്രമസാഹചര്യങ്ങളെ നേരിടാന്‍ സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ കുട്ടികളെ പരിശീലിപ്പിക്കണം.ബ്ളൂവെയില്‍ ചലഞ്ച് പോലുളളവയെ കരുതിയിരിക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

കുട്ടികളുടെ സുരക്ഷക്കായി ബോധവല്‍ക്കരണം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ലോക്നാഥ് ബെഹറ സര്‍ക്കുലര്‍ അയച്ചത്. വിദ്യാലയ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍ സി സി തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താമെുന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംസ്ഥാന തലത്തില്‍ സ്കൂള്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡോ ബി സന്ധ്യയെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. ഓരോ ക്ലാസ് ടീച്ചറും തന്റെ വിദ്യാര്‍ത്ഥികളെക്കുറിച്ച്‌ വിശദവിവരങ്ങള്‍ ശേഖരിച്ച്‌ സൂക്ഷിക്കുക.

അസ്വാഭാവികമായ പെരുമാറ്റമോ ശാരീരിക ക്ഷീണമോ കാണുകയാണെങ്കില്‍ അതിനെക്കുറിച്ച്‌ അന്വേഷിച്ച്‌ മനസ്സിലാക്കുക.ക്ലാസ്സില്‍ നിന്ന് ഏതെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങു കുട്ടി നിശ്ചിത സമയത്തിനുള്ളില്‍ തിരികെ എത്തിയെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കുലറിൽ പറഞ്ഞിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button