Latest NewsCricketNewsSports

ഇന്ത്യക്ക് തിരിച്ചടി അഞ്ച് വിക്കറ്റ് നഷ്ടം

ചെന്നൈ: ഓസീസിനു എതിരെയായ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞടുത്ത ഇന്ത്യക്ക് തിരിച്ചടി. കരുത്തരായ ഓസീസ് ഇന്ത്യയുടെ അഞ്ചു വിക്കറ്റ് സ്വന്തമാക്കി. 37 ഓവര്‍ പിന്നിടുമ്പോള്‍ 172 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം.

വിക്കറ്റ് കീപ്പര്‍ ധോണിയും അര്‍ധ സെഞ്ചുറി നേടി ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ഇപ്പോള്‍ ക്രീസില്‍. തുടര്‍ച്ചയായി മൂന്നു പന്തുകളില്‍ സിക്‌സ് അടിച്ചാണ് പാണ്ഡ്യ അര്‍ധ സെഞ്ചുറി നേടിയത്. 37ാം ഓവര്‍ എറിഞ്ഞ ആദം സാംബയാണ് പാണ്ഡ്യയുടെ പ്രഹരം ഏറ്റുവാങ്ങിയത്.

ഈ ഒറ്റ ഓവറില്‍ നിന്നും പാണ്ഡ്യ സ്വന്തമാക്കിയത് ആകെ അടിച്ചുകൂട്ടിയത് 24 റണ്‍സാണ്. അജിങ്ക്യ രഹാനെയും രോഹിത് ശര്‍മയുമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ഇന്ത്യന്‍ സ്‌കോര്‍ 11 ല്‍ എത്തിയപ്പോള്‍ അഞ്ച് റണ്‍സുമായി രഹാനെ പുറത്ത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ കോഹ്ലിക്ക് നേരിട്ട നാലാം പന്തില്‍തന്നെ പിഴച്ചു, നഥാന്‍ കൗള്‍ട്ടര്‍-നീലിന്റെ പന്തില്‍ മാക്‌സ്വെല്ലിന് ക്യാച്ചു നല്‍കി പൂജ്യത്തിനു പുറത്ത്. പിന്നാലെയെത്തിയ മനീഷ് പാണ്ഡെ ആകെ നേരിട്ടത് രണ്ടു പന്ത്, നഥാന്‍ കൗള്‍ട്ടര്‍-നീലിന്റെ പന്തില്‍ മാത്യൂ വെയ്ഡിന് ക്യാച്ച് നല്‍കി പൂജ്യത്തിനു പുറത്ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button