Latest NewsCricketNewsSports

ശ്രീ​ശാ​ന്തി​നു എ​തി​രേ ബി​സി​സി​ഐ സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ശ്രീ​ശാ​ന്തി​നു എ​തി​രേ ബി​സി​സി​ഐ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ നൽകി. ഒ​ത്തു​ക​ളി​യാ​രോ​പ​ണവുമായി ബന്ധപ്പെട്ട് ബിസിസിഎെ​ ശ്രീ​ശാ​ന്തി​ന് ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഏർപ്പെടുത്തിയിരുന്നു. ഇതു ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ബി​സി​സി​ഐ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ നൽകിയിരിക്കുന്നത്. ഹൈ​ക്കോ​ട​തി വി​ധി ച​ട്ട​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണെന്നാണ് ബിസിസിഎെ സുപ്രീം കോടതിയിൽ അ​പ്പീ​ൽ സ​മീ​പി​ച്ചത്.

വാ​തു​വെ​പ്പു സം​ഘ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ഒ​ത്തു​ക​ളി​ച്ചു​വെ​ന്നാ​രോ​പി​ച്ച് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് താ​ര​ങ്ങ​ളാ​യ ശ്രീ​ശാ​ന്ത്, അ​ങ്കി​ത് ച​വാ​ൻ, അ​ജി​ത് ചാ​ന്ദി​ല എ​ന്നി​വ​രെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 2013ലായിരുന്നു ഇത്. ഇവർക്ക് എതിരെ തെ​ളി​വി​ല്ലെ​ന്നു ക​ണ്ടെ​ത്തിയെ കോടതി ഇവരെ കു​റ്റ​വി​മു​ക്ത​രാ​ക്കു​ക​യാ​യി​രു​ന്നു. ഇതേ തുടർന്ന് ശ്രീശാന്ത് നൽകിയ ഹർജിയെ തുടർന്നാണ് ബി​സി​സി​ഐ ഏ​ർ​പ്പെ​ടു​ത്തി​യ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യത്.

ശ്രീ​ശാ​ന്ത് 27 ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് 87 വി​ക്ക​റ്റും 53 ഏ​ക​ദി​ന​ങ്ങ​ളി​ൽ​നി​ന്ന് 75 വി​ക്ക​റ്റും പ​ത്ത് ട്വ​ന്‍റി- 20 നി​ന്ന് ഏ​ഴു വി​ക്ക​റ്റും നേ​ടി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button