KeralaCinemaLatest NewsMovie Songs

ആ പാട്ട് അങ്ങനെ പാടി കേൾക്കുന്നതിൽ ദുഖമുണ്ട് : ബിച്ചു തിരുമല

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഒരു ചിത്രമായിരുന്നു യോദ്ധ. ചിത്രത്തേക്കാളേറെ ആളുകൾ ശ്രദ്ധിച്ചത് അതിലെ പാട്ടുകളായിരുന്നു.സന്തോഷ് ശിവന്റെ ക്യാമറക്ക് മുന്നില്‍ വീറോടെ പൊരുതുന്ന തൈപറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും ഉരുളയ്ക്ക് ഉപ്പേരി കണക്കിന് പോര്‍വിളികള്‍, അടിതടകള്‍, അട്ടഹാസങ്ങള്‍, ആംഗ്യവിക്ഷേപങ്ങള്‍. കട്ട് പറയാന്‍ പോലും മറന്ന് ആ പകര്‍ന്നാട്ടം അന്തംവിട്ടു കണ്ടുനില്‍ക്കുന്നു സംവിധായകന്‍ സംഗീത് ശിവന്‍.

എ.ആർ റഹ്‌മാന്റെ സംഗീതം കൂടിയായപ്പോൾ സംഗതി ഉഷാറായി.കാവിലെ പാട്ടുമത്സരത്തിനു പാടി തോൽപ്പിക്കാൻ പറ്റിയ പാട്ടിന്റെ ടൂൺ ശരിയായി. ഇനി വേണ്ടത് അതിനൊപ്പം നിൽക്കുന്ന വരികളാണ്.ഒരു മത്സരപ്പാട്ടിന്റെ ഈരടികള്‍: പടകാളി ചണ്ഡിച്ചങ്കരി. എ ആര്‍ റഹ്മാന്‍ ഈണമിട്ട് ബിച്ചു തിരുമല എഴുതിയ ഈ പാട്ട് മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളിൽ ഒന്നായി മാറി.തൻ്റെ വരികളെ കുറിച്ച് ബിച്ചു തിരുമലയ്ക്ക് പറയാനുള്ളത് ഇങ്ങനെയാണ്.

ചെന്നൈയിലെ റഹ്‌മാന്റെ സ്റ്റുഡിയോയിൽ വെച്ച് ഗാനത്തെ കുറിച്ച് സംവിധായകൻ വിവരിച്ചപ്പോഴാണ് അദ്ദേഹത്തിന്‍റെ മനസ്സിൽ ഭദ്രകാളിയുടെ രൂപമെത്തിയത്. രൗദ്ര രൂപത്തിലുള്ള ദേവിയുടെ സ്തുതിയാണ് പാട്ടിൻറെ തുടക്കത്തിൽ.മഹാകവി നാലാങ്കലിന്റെ ‘മഹാക്ഷേത്രങ്ങള്‍ക്ക് മുന്നില്‍’എന്ന പുസ്തകത്തിൽ നിന്നുമാണ് താൻ ആ വരികൾ കടമെടുത്തതെന്ന്‍ ബിച്ചു തിരുമല പറഞ്ഞു.

പടകാളി, പോര്‍ക്കലി, ചണ്ഡി, മാര്‍ഗിനി എന്നിങ്ങനെ ദേവിയുടെ പര്യായങ്ങൾ ഉപയോഗിച്ചെങ്കിലും ഹാസ്യ രൂപത്തിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം.അങ്ങനെ പലരും പാടി പാടി എളുപ്പത്തിന് വേണ്ടി പോക്കിരി മാക്കിരി എന്നാക്കിമാറ്റി.അങ്ങനെ പാടികേൾക്കുമ്പോൾ വല്ലാതെ ദുഃഖം തോന്നാറുണ്ടെന്നു ബിച്ചു തിരുമല പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button