CricketLatest NewsNewsSports

വീണ്ടും ഉറങ്ങി ധോണി ശ്രദ്ധ നേടി

ധോണിയുടെ ഉറക്കം വീണ്ടും ശ്രദ്ധ നേടി. വിമാനത്താവളത്തിലാണ് താരം ഇത്തവണ ഉറങ്ങിയത്. തോള്‍ ബാഗ് തലയിണയാക്കി കിടന്നു ഉറങ്ങുന്ന മഹിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറി. ധോണിക്ക് സമീപം ഹര്‍ദ്ദീക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, ജസ്പ്രീത് ബൂമ്ര എന്നിവരുമുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം ചെന്നൈ വിമാനത്താവള ലോഞ്ചില്‍ വിമാനത്തിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ധോണിയുടെ ഉറക്കം. ചിത്രം ബിസിസിഐ യാണ് പോസ്റ്റ് ചെയ്തത്. നേരത്തെ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ കാണികള്‍ കളി തടസപ്പെടുത്തിയ വേളയില്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങി ധോണി ആളുകളെ വിസ്മയിപ്പിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button