Latest NewsNewsGulf

ഇസ്ലാമിക പുതുവര്‍ഷം: യു.എ.ഇയില്‍ അവധി പ്രഖ്യാപിച്ചു

അബുദാബി1439 ഹിജിറി പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നിന് യു.എ.ഇയില്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധിയായിരിക്കും.

പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള അവധി യു.എ.ഇ സര്‍ക്കാരിന്റെ മനുഷ്യവിഭവശേഷി അതോറിറ്റിയും സ്വകാര്യ മേഖലയിലെ അവധി മനുഷ്യവിഭവശേഷി-എമിറാത്തി വത്കരണ മന്ത്രാലയവുമാണ് പ്രഖ്യാപിച്ചത്.

നേരത്തെ ഒമാന്‍ സര്‍ക്കാര്‍ ഇസ്ലാമിക പുതുവര്‍ഷം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു.

മുഹറം ഒന്ന് എന്നാണെന്ന് മാസപ്പിറവി ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button