ഏഴ് വയസുകാരിക്ക് പീഡനം; 45 കാരനെ ജനങ്ങൾ കൈകാര്യം ചെയ്തു

മുംബൈ: ഏഴുവയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ അയൽവാസിയായ മധ്യമവയസ്കനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പിച്ചു. മുംബൈയില്‍ കശിമിരയിലാണ് സംഭവം.

പ്രതി ബ്രിജേഷ് ചൗഹാന്‍ എന്ന 45-കാരനെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
രണ്ടു മാസങ്ങള്‍ക്ക് മുൻപാണ് പെണ്‍കുട്ടിയുടെ വീടിനടുത്തായി ഇയാള്‍ താമസം തുടങ്ങിയത്. നിര്‍മാണ തൊഴിലാളിയായ ഇയാള്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ജോലിക്ക് പോയ അവസരത്തില്‍ പെണ്‍കുട്ടിയുടെ മുറിയിലെത്തിയ ഇയാള്‍ ക്രൂരമായ പീഡനത്തിരയാക്കുകയായിരുന്നു.

പെണ്‍കുട്ടി പീഡന വിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തുവരുന്നത്. രോഷാകുലരായ നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്ത ശേഷം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

SHARE