ഭീകരവാദം തുടച്ചു നീക്കാന്‍ ആഗോളതലത്തില്‍ ശക്തമായ സംവിധാനങ്ങള്‍ വേണമെന്ന് ഖത്തര്‍

ഭീകരവാദത്തെ ചെറുക്കാന്‍ ആഗോളതലത്തില്‍ ശക്തമായ ഇടപെടലുകളും സംവിധാനങ്ങളും വേണമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി. ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച യു എസ് ഇസ്ലാം വേള്‍ഡ് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഭീ​ക​ര​വാ​ദ​ത്തിന്റെ മു​ഴു​വ​ൻ വ​ഴി​ക​ളും ഇല്ലാതാക്കാന്‍ ശ്ര​മി​ക്കു​ന്ന രാ​ജ്യമാണ് ഖത്തറെന്നും, അതിലേക്ക് ന​യി​ക്കു​ന്ന കാ​ര​ണ​ങ്ങ​ളെ​യാ​ണ് ഞ​ങ്ങ​ൾ ചി​കി​ത്സി​ച്ചു ഇല്ലാതാക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. അ​ന്താ​രാ​ഷ്​​ട്ര സു​ര​ക്ഷ സ​മി​തി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത കാ​ണി​ക്ക​ണം. യു.​എ​സ്​-​ഇ​സ്​​ലാം വേ​ൾ​ഡ് ഫോ​റം പോ​ലെ​യു​ള്ള സം​ര​ഭ​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വഴി ഇ​സ്​ലാ​മി​നെ സം​ബ​ന്ധിച്ച്ചുള്ള തെ​റ്റി​ദ്ധാ​ര​ണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

അ​മേ​രി​ക്ക​യും ഇ​സ്​​ലാ​മി​ക ലോ​ക​വും ത​മ്മി​ലു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി ഫ​ല​സ്​​തീ​ൻ പ്ര​തി​സ​ന്ധിയാണ്. പ്ര​തി​സ​ന്ധി​യും സ​ഹ​ക​ര​ണ​വും എന്ന പ്രമേയത്തിലാണ് 13 മത് യു എസ് ഇസ്ലാമിക് വേള്‍ഡ് ഫോറം ന്യൂയോര്‍ക്കില്‍ നടന്നത് .

SHARE