സൗദിയില്‍ പെട്രോള്‍ വിലയില്‍ മാറ്റം : പുതിയ വില നവംബര്‍ മുതല്‍

സൗദി: സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചേക്കും. നവംബര്‍ മുതല്‍ ആഭ്യന്തര വിപണിയില്‍ പെട്രോളിന് എണ്‍പത് ശതമാനം വരെ വില വര്‍ധനവ് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക വിപണിയിലെ വിലയ്ക്ക് തുല്യമായ നിലയില്‍ രാജ്യത്തെ വില നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

നവംബര്‍ മാസം മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ ഒക്ടോണ്‍ 91 പെട്രോളിന്റെ വില 75 ഹലലയില്‍ നിന്ന് 1 റിയാല്‍ 35 ഹലലയായി ഉയരും. ഒക്ടോണ്‍ 95 പെട്രോളിന്റെ വില 95 ഹലലയില്‍ നിന്ന് 1 റിയാല്‍ 65 ഹലലയായും വര്‍ധിക്കും.

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് രാജ്യം നല്‍കുന്ന സബ്‌സിഡി പടിപടിയായി എടുത്തുകളയുന്നതിന്റെ ഭാഗമായാണ് വിലവര്‍ധനവ് നടപ്പാക്കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക മാധ്യമമായ ബ്ലൂബര്‍ഗ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിലവര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനും കാരണമാവും.

SHARE