Latest NewsNewsSports

പി.യു. ചിത്രയ്ക്ക് സ്വർണം

അ​ഷ്ഗാ​ബാ​ദ്: മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര​യ്ക്ക് സുവ​ർ​ണ നേട്ടം.
തു​ര്‍​ക്‌​മെ​നി​സ്ഥാ​നി​ലെ അ​ഷ്ഗാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഇ​ന്‍​ഡോ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര സ്വ​ർ​ണം കരസ്ഥമാക്കി. വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റിലാണ് മലയാളി താരം ഈ നേട്ടം സ്വന്തമാക്കിയത്. 4.27 സെ​ക്ക​ൻ​ഡിലാണ് ചിത്ര 4.27 സെ​ക്ക​ൻ​ഡി​ലാണ് ഓട്ടം പൂർത്തീകരിച്ചരിക്കുന്നത്. ഈ ​നേ​ട്ടം കൊ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​വും മ​ല​യാ​ളി​യു​മാ​യി ചി​ത്ര ഇതോടെ മാറി.

യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്നി​ട്ടും ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ചിത്രയെ അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി അനുവദിക്കാത്തത് വിവാദമായി മാറിയിരുന്നു. കോ​ട​തി ഇ​ട​പെ​ട്ടി​ട്ടും ചി​ത്ര​യ്ക്കു പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. ഇ​തി​നു ശേ​ഷം ചി​ത്ര പ​ങ്കെ​ടുത്ത ആദ്യത്തെ അന്തരാഷ്ട്ര മീറ്റിലാണ് സ്വർണം കരസ്ഥമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button