സ്വയം ചികിത്സ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്! ഇന്റര്‍നെറ്റ് ഡോക്ടര്‍ അല്ല

സ്വയം ചികിത്സ പാടില്ലെന്ന് എത്ര നിര്‍ദേശിച്ചാലും അത് മലയാളികള്‍ അങ്ങനെയൊന്നും അനുസരിക്കില്ല. എന്തെങ്കിലും ഒരു രോഗ ലക്ഷണം വന്നാലുടന്‍ ഇന്റര്‍നെറ്റില്‍ തെരഞ്ഞു മരുന്ന് കണ്ടെത്തുന്നവരാന് നമ്മളില്‍ അധികവും. ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നാം തീര്‍ച്ചയായും ശ്രദ്ധിക്കണം.

ഒരിക്കലും സ്വയം രോഗം നിര്‍ണയിക്കുകയും, ചികിത്സ തീരുമാനിക്കുകയും ചെയ്യരുത്. മറ്റു വിഷയങ്ങള്‍പ്പോലെ, ഇന്റര്‍നെറ്റില്‍ നോക്കി തീരുമാനിക്കുള്ളതല്ലാ, ഓരോ അസുഖങ്ങളും. ഇത്ര ദിവസത്തിനകം രോഗം കണ്ടെത്തണം, രോഗം മാറ്റി തരണം എന്ന മുന്‍വിധിയോടെ ഒരിക്കലും ഡോക്റ്ററെ സമീപിക്കരുത്.

സംശയങ്ങല്‍ക്കായി ഇന്റര്‍നെറ്റില്‍ പരതാം. എങ്കിലും അത് പൂര്‍ണമായി വിശ്വസിക്കരുത്. അതിലെ തെറ്റും ശരിയും പലപ്പോഴും നമുക്ക് വേര്‍തിരിച്ചെടുക്കാന്‍  കഴിയില്ല. ചിലപ്പോള്‍ ഇല്ലാത്ത രോഗത്തെ കുറിച്ചു ചിന്തിച്ചു മാനസിക പിരുമുരുക്കം വരെ വരാം.മറ്റു പഠന വിഷയങ്ങള്‍ക്ക് ഇവ മറുപടി നല്‍കുമായിരിക്കും. എങ്കില്‍ രോഗത്തിന്റെ കാര്യത്തില്‍ ഉത്തരം തേടാന്‍ നില്‍ക്കണ്ട. ശരീരത്തിനു അസ്വസ്ഥത ഉണ്ടാവുമ്പോള്‍ അത് നേരില്‍ കാണിച്ചു തന്നെ പരിഹരിക്കണം. അല്ലാതെ, സ്വയം ചികിത്സ നടത്തി അപകടം വിളിച്ചു വരുത്തരുത്. ഓര്‍ക്കുക, ഇന്റര്‍നെറ്റ് ഡോക്ടര്‍ അല്ല.

SHARE