KeralaCinemaLatest NewsNewsMovie SongsEntertainment

കെപിഎസി ലളിത ദിലീപിനെ സന്ദര്‍ശിച്ചതിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍

നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ കെപിഎസി ലളിത സന്ദര്‍ശിച്ചതിനെക്കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെപിഎസി ലളിത ചെയ്തത് തെറ്റല്ലെന്നും , ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നത് രാഷ്ട്രീയ പ്രശ്നമായി ഉയര്‍ത്തികാട്ടേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. തടവുകാരെ വ്യക്തിപരമായി ബന്ധമുള്ളവര്‍ക്ക് ജയിലില്‍ സന്ദര്‍ശിക്കാമെന്നും, അത് രാഷ്ട്രീയ പ്രശ്നമാക്കി മാറ്റേണ്ടതില്ലെന്നും കോടിയേരി കൊച്ചിയില്‍ അഭിപ്രായപ്പെട്ടു

കഴിഞ്ഞ ദിവസമാണ് ആലുവ സബ്ജയിലില്‍ എത്തി നടന്‍ ദിലീപിനെ കെപിഎസി ലളിത സന്ദര്‍ശിച്ചത്. കെപിഎസി ലളിതയുടെ സന്ദര്‍ശനം രാഷ്ട്രീയ വിഷയമായി ഉയര്‍ത്തി പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button