പാക്കിസ്ഥാന്‍ ഭീകരതയുടെ മുഖമെന്നു ഇന്ത്യ

ജനീവ: പാക്കിസ്ഥാന്‍ ഭീകരതയുടെ മുഖണ്ടെന്ന വിമര്‍ശനവുമായി ഇന്ത്യ രംഗത്ത്. ഭീകരതയുടെ ഉത്ഭവം പാക്ക് മണ്ണില്‍ നിന്നുമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

ഭീകരതയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ പാക്കിസ്ഥാന്‍ തയാറാക്കണം. ഭീകരവാദം നിര്‍ത്തലാക്കാന്‍ പാക്കിസ്ഥാന്‍ മുന്നോട്ട് വരണമെന്നും ഐഎഫ്എസ് ഓഫീസര്‍ ഡോ. വിഷ്ണു റെഡ്ഡി അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ കൗണ്‍സിലിന്റെ 36-ാം സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ പ്രസ്താവനയക്ക് മറുപടി നല്‍കുകയായിരുന്നു ഡോ. വിഷ്ണു റെഡ്ഡി.

പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി പണ്ട് നിരോധിത സംഘടനകളായ ലഷ്‌ക്കര്‍-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നിവ അവരുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സമ്മതിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരതയുടെ ഉത്ഭവ സ്ഥാനമായി പാക്ക് അധിനിവേശ കാശ്മീര്‍ മാറിയിരിക്കുന്നു. ഈ വിഷയം സംസാരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകുന്നില്ല. അതിര്‍ത്തിയില്‍ ഇന്ത്യയെ ആക്രമിക്കുന്നതിനു പാക്കിസ്ഥാനു ഭീകര്‍ സഹായം ചെയുന്നുണ്ട്. പാക്കിസ്ഥാന് കശ്മീര്‍ വിട്ടു കൊടുക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. പാക്കിസ്ഥാന്‍ പ്രസ്താവനകള്‍ വളച്ചൊടിക്കുകയാണ്. ഇത് ശരിയല്ലെന്നും തെറ്റിധാരണ പരത്താനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

SHARE