വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

119
SpiceketSpiceket

മുംബൈമുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. വരാണസി- മുംബൈ എസ്.ജി.703 സ്പൈസ് ജെറ്റ് വിമാനമാണ് റണ്‍വെയില്‍ നിന്ന് തെന്നി മാറി മണ്ണിലേക്ക് ഇറങ്ങിയത്. വിമാനത്തിലുണ്ടായിരുന്ന 183 പേരും സുരക്ഷിതരാണെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് റണ്‍വേ താത്കാലികമായി അടച്ചു. കനത്തമഴയെത്തുടര്‍ന്ന് റണ്‍വേയില്‍ വെളിച്ചം കുറഞ്ഞതാണ് അപകടകാരണമെന്ന് കരുതുന്നു. ഇവിടെ ഇറങ്ങാനുള്ള എയര്‍കാനഡ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു.