വിനോദ സഞ്ചാരിയെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയില്‍ മറവുചെയ്ത അമ്മയും മകനും പിടിയില്‍

വിനോദ സഞ്ചാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും മകനും അടക്കം നാലു പേര്‍ ദുബായ് പോലീസിന്റെ പിടിയില്‍. ഏഷ്യന്‍ വംശജനായ വിനോദ സഞ്ചാരിയാണ് കൊല്ലപ്പെട്ടത്. സമീപത്തുള്ള എമിറേറ്റില്‍ മറവു ചെയ്ത മൃതദേഹം പോലീസ് കണ്ടെടുത്തു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വിനോദസഞ്ചാരിയായ കാണാതായതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. 47 കാരിയായ സ്ത്രീയും അവരുടെ 29 കാനായ മകനും ചേര്‍ന്നു ഇയാളെ കാറില്‍ കയറ്റി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുയെന്ന് പോലീസ് അറിയിച്ചു. രണ്ടു ദിവസം മൃതദേഹം ഇവര്‍ കാറില്‍ സൂക്ഷിച്ചു. അതിനു ശേഷമാണ് മരുഭൂമിയില്‍ മറവു ചെയ്തത്.

SHARE