Latest NewsNewsIndia

ഡിജിപി റാങ്കിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിതയായി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: കേരളത്തില്‍ ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയായി ആര്‍ ശ്രീലേഖ. കൂടാതെ, ആദ്യമലയാളി ഐപിഎസ് ഓഫീസറും കേരളത്തിത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറും ആര്‍ ശ്രീലേഖ തന്നെ.

എഎസ്പിയായി കോട്ടയത്ത് നിയമിതയായത് 1988ലാണ്. തുടര്‍ന്ന് 1991ല്‍ കേരളത്തിലെ ആദ്യ വനിതാ എസ്പിയായി അരങ്ങിലെത്തി. 
വിജിലന്‍സില്‍ സര്‍വീസിലിരിക്കുന്ന സമയത്ത് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. നിലവില്‍ ജയില്‍ മേധാവിയായി സേവനമനുഷ്ടിക്കുന്ന ഇവരോടൊപ്പം മറ്റുമൂന്നുപേരെയാണ് ഡിജിപി റാങ്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

തച്ചങ്കരി ഇപ്പോള്‍ ഫയര്‍ഫോഴ്‌സ് മേധാവിയാണ്. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഡയറക്ടറായി കേന്ദ്രസര്‍വീസില്‍ ഡെപ്യൂട്ടേഷനിലാണ് ഇപ്പോള്‍ അരുണ്‍ കുമാര്‍ സിന്‍ഹ. സുധേഷ്‌കുമാര്‍ ഇപ്പോള്‍ ബറ്റാലിയന്‍ എഡിജിപിയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button